Cricket Cricket-International Epic matches and incidents IPL IPL-Team legends Top News

ധോണി – ജഡേജ കലഹം പലരുടെയും സൃഷ്ട്ടി മാത്രം !!!!!!!

July 25, 2023

ധോണി – ജഡേജ കലഹം പലരുടെയും സൃഷ്ട്ടി മാത്രം !!!!!!!

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് താരമായ  ജഡേജയും ധോണിയും തമ്മില്‍ വഴക്ക് ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ വെറും നുണ മാത്രം ആണ് എന്നും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണ് എന്നും സിഎസ്‌കെയുടെ വെറ്ററൻ താരം അമ്പാട്ടി റായിഡു വെളിപ്പെടുത്തി.റായുഡു ഈ അടുത്ത് ബിഹൈൻഡ് വുഡ്‌സ് ടിവി യുട്യൂബ് ചാനലില്‍ ഒരു അഭിമുഖം നല്‍കിയിരുന്നു.അതില്‍ ആണ് താരം ധോണി-ജഡേജ തമ്മില്‍ ഉള്ള ബന്ധം വെളിപ്പെടുത്തിയത്.

Rivaba Jadeja Ended All The Rumors Of Rift Between MS Dhoni And Ravindra  Jadeja

“കഴിഞ്ഞ സീസണില്‍ ജഡ്ഡു ആകെ പരിഭ്രാന്തന്‍ ആയിരുന്നു.അത് ശരി തന്നെ ആണ്.എന്നാല്‍ അത് ടീമിന്‍റെ പ്രകടനം മോശം ആയത് കൊണ്ട് മാത്രം ആണ്.അദ്ദേഹത്തിനെ മാറ്റി ധോണി വന്നതില്‍ ജഡേജക്ക് യാതൊരു തരത്തില്‍ ഉള്ള ദേഷ്യവും ഇല്ല.ജഡേജയേ ഇത്രയും വലിയൊരു താരം ആക്കി മാറ്റിയത് തന്നെ ധോണി ആണ്.കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി അദ്ദേഹത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നുണ്ട് ധോണി.ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടെന്നു പറയുന്നതിലും വലിയ മണ്ടത്തരം ഒന്നുമില്ല.”റായിഡു അഭിമുഖത്തില്‍  പറഞ്ഞു.

Leave a comment