“ട്രെബിള്‍ ഹീറോ ” അക്കെക്ക് കരാര്‍ നീട്ടി നല്കാന് ഒരുങ്ങി സിറ്റി
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ നഥാൻ അകെയ്ക്ക് ഒരു പുതിയ ‘മെഗാ കോൺട്രാക്റ്റ്’ നൽകാന് ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി.നെതർലാൻഡ്സ് ഇന്റർനാഷണല്‍ താരവും ക്ലബും തമ്മില്‍ നടത്തി വരുന്ന ചര്‍ച്ച അവസാന ഘട്ടത്തില്‍ എത്തി എന്ന് പ്രമുഖ കായിക ദിന പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതിവർഷം 8 മില്യൺ യൂറോ സമ്പാദിക്കുന്ന കളിക്കാരുടെ ഗ്രൂപ്പിലാണ് അകെ നിലവിൽ ഉള്ളത്, എന്നാൽ അദ്ദേഹത്തിന്റെ പുതിയ സാലറി ഡീൽ പ്രകാരം ബോണസുകൾ ഉൾപ്പെടെ 10 മില്യണിലേക്ക് അടുക്കും.താരത്തിന്റെ കരാര്‍ എത്രയും പെട്ടെന്ന് പുതുക്കാന്‍ ആവശ്യപ്പെട്ടത് പെപ്പ് ആയിരുന്നു.യുവ താരത്തിന്റെ സേവനം ക്ലബിന് വലിയ മൂല്യമുള്ളതാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.താരത്തിന്റെ നിലവിലെ കരാര്‍ 25 ല്‍ പൂര്‍ത്തിയാവും.പുതുക്കിയ കരാറിന്റെ കാലാവധി എത്രയാണ് എന്നത് വ്യക്തം അല്ല.കഴിഞ്ഞ സീസണില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ചെല്‍സി ശ്രമം നടത്തിയിരുന്നു,എന്നാല്‍ ആ ബിഡ് സിറ്റി നിരസിച്ചു.