ബാഴ്സ – മൊറോക്കന്‍ സെന്റര്‍ ബാക്ക് ഇനി റയല്‍ ബെറ്റിസില്‍ കളിക്കും
ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് പ്രകാരം ബാഴ്സലോണ ഡിഫൻഡറായ ചാഡി റിയാദുമായി വേർപിരിയാൻ പോകുന്നു.സ്ഥിരമായ ട്രാൻസ്ഫറിൽ ഈ യുവതാരം മറ്റൊരു ലാലിഗ ക്ലബ് ആയ റയല്‍ ബെറ്റിസിലേക്ക് ആണ് പോകുന്നത്.20 വയസ്സുള്ള താരം ഒരു ലാ മാസിയ ഉൽപ്പന്നമാണ്.താരത്തിനെ 2.5 മില്യണ്‍ യൂറോക്ക് ആണ് ബാഴ്സലോണ വിറ്റത്.
ഭാവിയില്‍ താരത്തിനെ വില്ക്കുമ്പോള് അതിലെ പകുതി തുക ബാഴ്സക്ക് ലഭിക്കും എന്ന നിബന്ധനയും കരാറില്‍ എഴുതിയിട്ടുണ്ട്.ഇത് കൂടാതെ ഒരു ബൈ ബാക്ക് ക്ലോസും ഇതിലുണ്ട്. താരത്തിനെ തിരികെ വാങ്ങണം എങ്കില്‍ ഇതോടെ ബാഴ്സക്ക് സാധിക്കും.കഴിഞ്ഞ സീസണില്‍ ബാഴ്സ ബി ടീം ആയ അത്ലട്ടിക്ക് ടീമിന് വേണ്ടി താരം 35 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.ഈ സീസണില്‍ താരത്തിനു സീനിയര്‍ ടീമിലേക്ക് വിളി ലഭിക്കും എന്ന് അദ്ദേഹം കരുതി.എന്നാല്‍ അമേരിക്കന്‍ പര്യടനത്തിനു അവസരം ലഭിക്കാത്തതിനാല്‍ താരം തനിക്ക് വന്ന ബെറ്റിസിന്റെ ഓപ്ഷന് സ്വീകരിക്കുകയായിരുന്നു.