EPL 2022 European Football Foot Ball International Football Top News transfer news

റോമിയോ ലാവിയയ്‌ക്കായി ലിവർപൂള്‍ നല്‍കിയ ട്രാൻസ്ഫർ ഓഫർ സതാംപ്ടൺ നിരസിച്ചു

July 25, 2023

റോമിയോ ലാവിയയ്‌ക്കായി ലിവർപൂള്‍ നല്‍കിയ ട്രാൻസ്ഫർ ഓഫർ സതാംപ്ടൺ നിരസിച്ചു

ലിവർപൂളിൽ നിന്നുള്ള റോമിയോ ലാവിയയ്ക്കുള്ള 44.5 മില്യൺ ഡോളർ ഓഫർ സതാംപ്ടൺ നിരസിച്ചു.താരവും ലിവര്‍പൂളും ഇതിനു മുന്നേ നടത്തിയ ചര്‍ച്ച വിജയം ആയിരുന്നു. സാലറി, പേര്‍സണല്‍ നിബന്ധനകള്‍ ഇതെല്ലാം ലിവര്‍പൂളും താരവും അംഗീകരിച്ചു കഴിഞ്ഞു.കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ആണ് സിറ്റിയില്‍ നിന്ന് ലാവിയ സതാംട്ടനില്‍ ചേര്‍ന്നത്.

Lavia

റിപ്പോര്‍ട്ട് പ്രകാരം താരത്തിനു അവര്‍ പ്രതീക്ഷിക്കുന്ന ട്രാന്‍സ്ഫര്‍ ഫീസ്‌ 65 മില്യണ്‍ ഡോളര്‍  ആണ്.എന്നാല്‍ ഈ തുക കുറച്ച് കൂടുതല്‍ ആണ് എന്നാണ് ലിവര്‍പൂള്‍ മാനെജ്മെന്റ് കരുതുന്നത്.നാബി കീറ്റ, ജെയിംസ് മിൽനർ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ, ആർതർ മെലോ എന്നിവരുടെ വിടവാങ്ങലിന് ശേഷം അവരുടെ മിഡ്ഫീൽഡ് ഡിപ്പാർട്ട്‌മെന്റ് ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ലിവർപൂള്‍ ഒരുപക്ഷെ പുതുക്കിയ ബിഡ് ഉടന്‍ തന്നെ സമര്‍പ്പിക്കാന്‍ ഇടയുണ്ട്.പൊതുവേ വിപണിയില്‍ വലിയ തുക നല്‍കി ട്രാന്‍സ്ഫര്‍ നടത്തുന്ന രീതി ലിവര്‍പൂളിനു ഇല്ല എങ്കിലും യുവ താരത്തിനു വേണ്ടി മറ്റ് മുന്‍ നിര ക്ലബുകളും രംഗത്ത് ഉണ്ട്.അതിനാല്‍ ഒരു ബഹുമുഖ  യുവ പ്രതിഭയെ കൈയ്യില്‍ നിന്ന് വഴുതി കളയാന്‍ അവര്‍ അനുവദിക്കാന്‍ ഇടയില്ല.

Leave a comment