അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നാളെ മയാമി കളിക്കാന്‍ ഇറങ്ങും ; മെസ്സി ആയിരിക്കും ക്യാപ്റ്റന്‍
അറ്റ്ലാന്റ യുണൈറ്റഡ് എഫ്സിക്കെതിരായ ഹോം ലീഗ് കപ്പ് ഗ്രൂപ്പ് മത്സരത്തിൽ മെസ്സി ആദ്യ ഇലവനില്‍ ഇടം പിടിക്കും എന്ന് ഇന്റർ മിയാമി സിഎഫ് ഹെഡ് കോച്ച് ജെറാർഡോ ഇന്നലെ വെളിപ്പെടുത്തി.ഇത് കൂടാതെ താരം ടീമിന്റെ ക്യാപ്റ്റന്‍ ആയിട്ടായിരിക്കും കളിക്കാന്‍ ഇറങ്ങുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേസ്സിയെയും ബുസ്ക്കറ്റ്സിനെയും ഒപ്പം കളിപ്പിക്കാന്‍ ആണ് താന്‍ താല്പര്യപ്പെടുന്നത് എന്നും എന്നാല്‍ അവര്‍ ടീമുമായി പോരുതപ്പെട്ടോ ശാരീരികമായി അവര്‍ നല്ല രീതിയില്‍ ആണോ എന്നത് നോക്കിയിട്ടേ രണ്ടു പേരെയും ഒപ്പം കളിപ്പിക്കാന്‍ ആകുമോ എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്ന് ജെറാർഡോ പറഞ്ഞു.നാളെ ഇന്ത്യന്‍ സമയം രാവിലെ അഞ്ചു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഫ്ലോറിഡയിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തില്‍ ആണ് മത്സരം.മെസ്സി സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ പോകുന്ന ആദ്യ മത്സരം ആയിരിക്കും ഇത്.