യൂറോപ്പിയന്‍ ഹെവി വെയിറ്റുകള്‍ തമ്മില്‍ ഉള്ള സൗഹൃദ പോരാട്ടം ഇന്ന്
കാലിഫോർണിയയിലെ റോസ് ബൗൾ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ ഏഴു നാല്‍പതിനു നടക്കുന്ന എസി മിലാനെതിരെ നടക്കുന്ന ഗ്ലാമർ ഫ്രണ്ട്ലിയോടെ 2023-24 കാമ്പെയ്‌നിനുള്ള ഒരുക്കങ്ങൾ റയൽ മാഡ്രിഡ് ആരംഭിക്കും.ഓഗസ്റ്റ് 12-ന് അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ ലാ ലിഗ കാമ്പെയിന്‍ റയല്‍ ആരംഭിക്കും.കരിം ബെന്‍സെമ ഇല്ലാതെ ഒരു ദശാബ്ദത്തിനു ശേഷമാണ് റയല്‍ ആദ്യമായി കളിക്കാന്‍ ഇറങ്ങുന്നത്.
കിലിയന്‍ എംബാപ്പേ – റയല്‍ മാഡ്രിഡ് തമ്മില്‍ ഉള്ള ട്രാന്‍സ്ഫര്‍ നാടകം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല.ഇതിനെ കുറിച്ച് ഒഫീഷ്യല്‍ ആയി സംസാരിക്കാന്‍ മാഡ്രിഡില്‍ നിന്ന് ആരും തന്നെ മുതിരുന്നില്ല.വളരെ കാലത്തെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ വരെ എത്തിയ എസി മിലാന്‍ അടുത്ത സീസണില്‍ സീരി എ കിരീടം തിരിച്ചെടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.യുവ മിഡ്ഫീല്‍ഡര്‍ ആയ ടോനാളിയെ കൊടുത്തതിനു ശേഷം ആ പണം കൊണ്ട് പല മികച്ച സൈനിങ്ങുകളും അവര്‍ നടത്തിയിട്ടുണ്ട്.കോച്ച് പിയോളിയുടെ ആവശ്യപ്രകാരം പല താരങ്ങളുടെയും ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാന്‍ മിലാന്‍ മാനേജ്മെന്റിന് കഴിഞ്ഞു.നാല് മിഡ്ഫീല്‍ഡറെ ഉള്‍പ്പെടുത്തി ഒരു പുതിയ സിസ്റ്റം ആണ് താന്‍ ഇനി മുതല്‍ പയറ്റി നോക്കാന്‍ പോകുന്നത് എന്ന് കാര്‍ലോ അന്‍സലോട്ടി പറഞ്ഞിരുന്നു.ഇന്ന് ഒരുപക്ഷെ അദ്ദേഹത്തിന്റെ ഈ പുതിയ ഫോര്മെഷനില്‍ ആയിരിക്കും റയല്‍ കളിക്കാന്‍ ഇറങ്ങുന്നത്.






































