എംബാപ്പേയെ ഏറ്റെടുക്കാന്‍ സൗദി ക്ലബ് അല്‍ ഹിലാല്‍
പിഎസ്ജി എംബാപ്പേ നാടകം പുതിയ വഴിത്തിരിവിലേക്ക്.താരം ഈ മാസം പൂര്‍ത്തിയാവും മുന്‍പ് കരാര്‍ നീട്ടാന്‍ തയ്യാറായില്ല എങ്കില്‍ താരത്തിനെ ഏതു ക്ലബിനും വില്ക്കാന് തങ്ങള്‍ തയ്യാര്‍ ആണ് എന്ന് ഇന്നലെ പിഎസ്ജി അറിയിച്ചിരുന്നു.താരത്തിനെ സൈന്‍ ചെയ്യാന്‍ പല ക്ലബുകള്‍ക്കും താല്പര്യം ഉണ്ട് എങ്കിലും നിലവില്‍ ഒരു ബിഡ് സമര്‍പ്പിച്ചത് സൗദി ക്ലബ് ആയ അല്‍ ഹിലാല്‍ മാത്രമാണ്.
അവര്‍ പിഎസ്ജിക്ക് നല്കിയ പ്രപോസലിന്റെ കണക്ക് ഇപ്രകാരം ആണ്.200 മില്യണ്‍ യൂറോ താരത്തിനു ട്രാന്‍സ്ഫര്‍ ഫീസ് ആയി നല്‍കും.കൂടാതെ താരത്തിന്റെ വാര്‍ഷിക സാലറിയും അത്ര തുക തന്നെ നല്‍കാം എന്നും ക്ലബ് പറഞ്ഞിരിക്കുന്നു.ജൂലൈ 31 നു ഉള്ളില്‍ താരം കരാര്‍ നീട്ടിയില്ല എങ്കില്‍ ഈ ബിഡ് പാരിസ് സ്വീകരിക്കും.എന്നാല്‍ എംബാപ്പേ റയല്‍ മാഡ്രിഡിലേക്ക് മാത്രമേ പോവുകയുള്ളൂ എന്ന പിടിവാശിയില്‍ ആണ്.അടുത്ത കാലത്തൊന്നും ഫുട്ബോള്‍ ലോകത്ത് ഇത്രക്ക് വഴിതിരിവുകളും ആകാംഷയും നിറഞ്ഞു നിന്ന ഒരു ട്രാന്‍സ്ഫര്‍ നടന്നിട്ടില്ല.






































