EPL 2022 European Football Foot Ball International Football Top News transfer news

മെഡിക്കൽ പാസായി ; സാമുവൽ ഉംറ്റിറ്റി ഉടന്‍ ലിലെ താരമായി മാറും

July 22, 2023

മെഡിക്കൽ പാസായി ; സാമുവൽ ഉംറ്റിറ്റി ഉടന്‍ ലിലെ താരമായി മാറും

ബാഴ്‌സലോണയിലെ കരാർ അവസാനിപ്പിച്ച ലോകകപ്പ് ജേതാവ് സാമുവൽ ഉംറ്റിറ്റി നിന്ന് ഏഴ് വർഷത്തിന് ശേഷം ലീഗ് 1 ലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ്.29 കാരനായ സെന്റർ ബാക്ക്, ലില്ലെയുമായി രണ്ട് വർഷത്തെ കരാർ ഉടന്‍ തന്നെ ഒപ്പിടും.ഇതിനകം തന്നെ താരം  തന്റെ മെഡിക്കൽ വിജയം വിജയകരമായി പൂർത്തിയാക്കി.

Samuel Umtiti - Player profile | Transfermarkt

 

ഒരു കാലത്ത് ലോകത്തിലെ തന്നെ മികച്ച സെന്റര്‍ ബാക്ക് എന്ന് വിളിക്കപ്പെട്ട ഉംറ്റിറ്റിയുടെ കരിയറിന് ഒരു വലിയ തിരിച്ചടി ആണ് ലഭിച്ചത്.2018-ൽ ഫ്രാൻസിനൊപ്പം ലോകകിരീടം നേടിയതിനു ശേഷം താരത്തിനെ പരിക്ക് വല്ലാതെ അലട്ടി.ബാഴ്സയിലെ സ്ക്വാഡ് ലിസ്റ്റില്‍ നിന്നും തഴയപ്പെട്ട താരം കഴിഞ്ഞ സീസണില്‍ ലോണില്‍ ഫ്രഞ്ച് ക്ലബ്‌ ആയ ലെച്ചേയിലേക്ക് പോയി.അഞ്ച് വർഷത്തിനിടയിലെ തന്റെ ആദ്യ മുഴുവൻ സീസണും ഉംറ്റിറ്റി കളിച്ചതും അവിടെ ആയിരുന്നു.ലെച്ചേയെ സീരി എ യില്‍ നിന്നും റിലഗേറ്റ് ആവാതെ പോകാന്‍ മികച്ച പ്രകടനം ആണ് താരം കാഴ്ച്ചവെച്ചത്.ഈ പ്രകടനം കണ്ട ലിലെ അടുത്ത സീസണില്‍ അദ്ദേഹത്തിന്റെ സേവനം തങ്ങളുടെ ടീമിന് വളരെ അധികം അനിവാര്യം ആണ് എന്ന് തിരിച്ചറിയുകയായിരുന്നു.

Leave a comment