എമ്രെ കാന്‍ ബോറൂസിയയുമായി കരാര്‍ നീട്ടിയിരിക്കുന്നു
മറ്റൊരു സീനിയര്‍ താരം കരാര്‍ നീട്ടിയതായി അറിയിച്ച് ബോറൂസിയ ഡോര്‍ട്ടുമുണ്ട്.ജര്‍മന്‍ നാഷണല്‍ ടീം താരം ആയിരുന്നു എമ്രെ കാന്‍ ആണ് ബോറൂസിയയുമായി മൂന്നു വര്‍ഷത്തെ കരാര്‍ നീട്ടിയിരിക്കുന്നത്.താരത്തിന്റെ മുന്‍ സീസനുകളിലെ പ്രകടനം വിലയിരുത്തിയാണ് അദ്ധേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ ഡോര്‍ട്ടുമുണ്ട് തീരുമാനിച്ചത്.
താരത്തിനെ സൈന്‍ ചെയ്യാന്‍ സൗദി ക്ലബുകള്‍ ആഗ്രഹം പ്രകടിപ്പിച്ചു എങ്കിലും ബോറൂസിയയില്‍ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു.22/23 സീസണിൽ ഡോർട്ട്മുണ്ടിന്റെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു താരം.കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി മുതല്‍ ആണ് താരം ഫോമിലേക്ക് ഉയര്‍ന്നത്.പ്രകടനം മെച്ചപ്പെട്ട് വന്നപ്പോള്‍ താരത്തിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ എഡിൻ ടെർസിക് തീരുമാനിക്കുകയായിരുന്നു.കാനിനു കരാര്‍ നീട്ടി നല്കിയതിനാല് ഇത്രയും കാലം ബോറൂസിയയുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയിരുന്ന ബയേൺ മ്യൂണിക്കിന്റെ മാർസെൽ സാബിറ്റ്സറെ സൈന്‍ ചെയ്യാന്‍ ഇനി അവര്‍ മുതിരില്ല.ബോക്സ്-ടു-ബോക്സ് ഓസ്ട്രിയൻ പ്ലേമേക്കറേ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് മ്യൂണിക്ക്.അദ്ദേഹത്തിന് അവര്‍ ഇട്ടിരിക്കുന്ന പ്രൈസ് ടാഗ് 15 മില്യണ്‍ യൂറോ ആണ്.






































