EPL 2022 European Football Foot Ball International Football Top News transfer news

മഹ്രെസിനു ബദല്‍ ബ്രാഡ്‌ലി ബാർകോള!!!!!!!

July 21, 2023

മഹ്രെസിനു ബദല്‍ ബ്രാഡ്‌ലി ബാർകോള!!!!!!!

യുവ ലിയോണ്‍ താരമായ ബ്രാഡ്‌ലി ബാർകോളയെ സൈന്‍ ചെയ്യാനുള്ള ഓപ്ഷനുകളുടെ  അന്വേഷണത്തിന്റെ തിരക്കില്‍ ആണ് സിറ്റി ഇപ്പോള്‍.അവരുടെ വിങ്ങര്‍ ആയ  മഹ്രെസ് സൗദി പ്രോ ലീഗിലേക്കുള്ള നീക്കം പൂർത്തിയാക്കുന്നതിന്റെ വക്കില്‍ ആണ്.അതിനാല്‍ വിങ്ങ് റോളില്‍ കളിക്കാന്‍ ഒരു താരത്തിനെ ഒരുക്കി എടുക്കാന്‍ പെപ്പ് ആഗ്രഹിക്കുന്നു.ഇപ്പോഴും അവരുടെ റൈറ്റ് വിങ്ങിലെ ആദ്യത്തെ  ഓപ്ഷന്‍ ബെര്‍ണാര്‍ഡോ സില്‍വ തന്നെ ആണ്.

PSG to face competition in pursuit of Lyon wonderkid Bradley Barcola

 

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം  ബ്രാഡ്‌ലി ബാർകോളയേ കഴിഞ്ഞ സീസണില്‍ തന്നെ സ്കൌട്ട് ചെയ്യാന്‍ സിറ്റി ശ്രമം നടത്തിയിരുന്നു.താരത്തിന്‍റെ വലിയ ആരാധകന്‍ ആണ് പെപ്പ് ഗാര്‍ഡിയോള എന്നും 90മിനിറ്റ് നല്‍കിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.ലിയോണില്‍ ജൂനിയര്‍ ടീമില്‍ നിന്നും വളര്‍ന്നു വന്ന താരം കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ആണ് ക്ലച്ച് പിടിച്ചത്.31 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും 10 അസിസ്റ്റുകളും നേടി കാമ്പെയ്‌ൻ പൂർത്തിയാക്കിയ താരം ഇതോടെ ആദ്യ ഇലവനില്‍ തന്‍റെ സ്ഥാനം നിലനിര്‍ത്തി കഴിഞ്ഞിരിക്കുന്നു.ഫ്രഞ്ച് – പടിഞ്ഞാറൻ ആഫ്രിക്കന്‍ വംശജന്‍ ആയ താരത്തിനു വാരനിരിക്കുന്ന സെപ്റ്റംബറില്‍ 21  വയസ്സ് തികയും.

Leave a comment