21 കാരനായ താരത്തെ വെറും 10 മില്യൺ യൂറോയ്ക്ക് വിൽക്കാനൊരുങ്ങി ബാഴ്‌സലോണ ; സാവിക്ക് നേരെ ക്ലബിനുള്ളില്‍ തന്നെ കടുത്ത വിമര്‍ശനം
21 കാരനായ മിഡ്ഫീൽഡർ നിക്കോ ഗോൺസാലസിനെ വെറും 10 മില്യൺ യൂറോയ്ക്ക് വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ.ഗോൺസാലസിനെ സൈന്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരിക്കുന്നത് പോര്‍ച്ചുഗീസ് ക്ലബ് ആയ പോർട്ടോയാണ്.ഡിഫന്‍സീവ് മിഡ് റോളില്‍ കളിക്കുന്ന യുവ താരത്തിനു സാവി അവസരം നല്‍കാത്തതില്‍ ക്ലബിന്റെ ഉള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.ഒറിയോലിനെ പോലൊരു വെറ്ററന്‍ താരത്തിനു പകരം നിക്കോയെ പോലൊരു യുവ താരത്തിനു സാവി അവസരം നല്‍കാത്തതില്‍ ആരാധകര്‍ക്കും വലിയ അമര്‍ഷം ഉണ്ട്.
കഴിഞ്ഞ സീസണില്‍ താരം വലന്‍സിയയില്‍ ലോണില്‍ ആയിരുന്നു.താരവും പോര്‍ട്ടോയും ഒപ്പിടാന്‍ പോകുന്ന കരാറിന്‍റെ കാലവാധി നാല് വര്‍ഷം ആണ്.എന്നാൽ ഇടപാടിൽ ഒരു ബൈ-ബാക്ക് ക്ലോസ് ഉള്‍പ്പെടുത്താന്‍ ബാഴ്സലോണ ആഗ്രഹിക്കുന്നുണ്ട്.ഇതിനർത്ഥം, പോർട്ടോയിൽ ഗോൺസാലസ് മികച്ച ഫോമില്‍ കളിച്ചാല്‍ താരത്തിനെ തിരികെ വാങ്ങാന്‍ ഉള്ള അധികാരംബാഴ്സക്ക് ലഭിക്കും.






































