രണ്ടാം ടെസ്റ്റ്: മക്കെൻസിയും മുകേഷും അരങ്ങേറ്റം കുറിച്ചു, ആദ്യ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം
വ്യാഴാഴ്ച ഇവിടെ ക്വീൻസ് പാർക്ക് ഓവലിൽ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു.
വെസ്റ്റ് ഇൻഡീസിനും ഇന്ത്യക്കുമായി യഥാക്രമം ഇടംകൈയ്യൻ ടോപ്പ് ഓർഡർ ബാറ്റർ കിർക്ക് മക്കെൻസിയും വലംകൈയ്യൻ സീമർ മുകേഷ് കുമാറും ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നു. വിരാട് കോഹ്‌ലി തന്റെ 500-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന വേളയിൽ വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള 100-ാം ടെസ്റ്റാണിത്. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മികച്ച നിലയിലാണ്. ലഞ്ച് ബ്രെക്കിന് പിരിഞ്ഞപ്പോൾ ഇന്ത്യ വിക്കറ്റ് പോകാതെ 121 റൺസ് നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിലേത് പോലെ യശസ്വി ജയ്‌സ്വാളും രോഹിത് ശർമ്മയും മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 52 റൺസുമായി യശസ്വി ജയ്‌സ്വാളും 63 റൺസുമായി രോഹിത് ശർമ്മയും മികച്ച ബാറ്റിംഗ് ആണ് പുറത്തെടുത്തത്.






































