EPL 2022 European Football Foot Ball International Football Top News transfer news

39 മില്യൺ ഡോളർ ട്രാന്‍സ്ഫര്‍ ഫീസ്‌ ; അൽ അഹ്‌ലിയിലേക്ക് റിയാദ് മഹ്‌റസ് മാറിയേക്കും

July 20, 2023

39 മില്യൺ ഡോളർ ട്രാന്‍സ്ഫര്‍ ഫീസ്‌ ; അൽ അഹ്‌ലിയിലേക്ക് റിയാദ് മഹ്‌റസ് മാറിയേക്കും

30 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസ്‌ ആയി നല്‍കി വിങ്ങർ റിയാദ് മഹ്‌റസിനെ സിറ്റിയില്‍ നിന്ന് അൽ അഹ്‌ലി വാങ്ങിയിരിക്കുന്നു.26 മില്യൺ പൗണ്ടിന്റെ ഗ്യാരണ്ടീഡ് പേയ്‌മെന്റും ആഡ്-ഓണുകളിൽ മറ്റൊരു 4 മില്യൺ പൗണ്ടും അടങ്ങുന്ന ബിഡ് ഇന്നലെ സിറ്റി സ്വീകരിച്ചു.താരം ഇതോടെ സിറ്റിയുടെ പ്രീ സീസന്‍ ടൂറില്‍ നിന്ന് മാറി നില്‍ക്കും.

Man City approach Barcelona to bring £40m Riyad Mahrez replacement back to  Premier League - Mirror Online

അഞ്ച് സീസണുകളിലായി 200-ലധികം മത്സരങ്ങൾ കളിച്ച മാഹ്റസിന്‍റെ സിറ്റിയിലെ മികച്ച സ്പെല്‍ ഇതോടെ ഒഫീഷ്യല്‍ ആയി പൂര്‍ത്തിയാവും.താരത്തിന്‍റെ കരാറില്‍ ഇനിയും രണ്ടു വര്‍ഷം കൂടി ബാക്കിയുണ്ട് എങ്കിലും സൗദി ലീഗിലേക്ക് പോകുന്നതിനു കാലങ്ങള്‍ ഏറെയായി താരം കാത്തിരിക്കുന്നു.സിറ്റിയില്‍ ഇപ്പോള്‍ റൈറ്റ് വിങ്ങില്‍ കളിക്കുന്നത് ബെണാര്‍ഡോ സില്‍വയാണ്.സീസണിന്റെ രണ്ടാം പകുതിയില്‍ മാഹ്റസ്‌ പെപ്പിന്റെ ടീമില്‍ വെറും പകരക്കാരന്‍ മാത്രം ആയിരുന്നു.അതിനാല്‍ തന്നെ ആണ്  സിറ്റിയില്‍ നിന്നും മാറാന്‍   താരം ആഗ്രഹിക്കുന്നത്.

Leave a comment