വെസ്റ്റ് ഇൻഡീസ് ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും: വെസ്റ്റ് ഇൻഡീസിനെതിരായ നൂറാം ടെസ്റ്റ് നാഴികക്കല്ലിൽ ആധിപത്യം പുലർത്താൻ ഇന്ത്യ
ഇന്ന് മുതൽ ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന 2-ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ആതിഥേയരെ നേരിടുമ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ഒരു ടെസ്റ്റ് മത്സരത്തിൽ തോൽക്കാത്ത 20 വർഷം പഴക്കമുള്ള നേട്ടം തുടരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞയാഴ്ച ഡൊമിനിക്കയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന് ശേഷം, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സന്ദർശക ടീം ഇത്തവണയും വിജയം സ്വാനതാംക്കാൻ ശ്രമിക്കും.
1948-49 ൽ ആദ്യ ടെസ്റ്റ് കളിച്ചതിന് ശേഷം അവർ തമ്മിലുള്ള 100-ാം ടെസ്റ്റിൽ ഏറ്റുമുട്ടുന്ന രണ്ട് ടെസ്റ്റ് ടീമുകൾക്ക് ഇത് ഒരു നാഴികക്കല്ലായിരിക്കും. മോശം ഫോമിലൂടെ കടന്ന് പോകുന്ന വിൻഡീസിന് ജയത്തോടെ ഉയർത്തെഴുനേൽക്കാൻ ഉള്ള ഒരു അവസരം കൂടിയാണിത്.
ഇരുടീമുകളും തമ്മിൽ സമീപകാലത്ത് ഏകപക്ഷീയമായ ചരിത്രമുണ്ടെങ്കിലും, ഇരു ടീമുകളും തമ്മിലുള്ള ഒരു സുപ്രധാന ടെസ്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. നാളെ ഇന്ത്യൻ സമയം രാത്രി 7:30ന് മത്സരം ആരംഭിക്കും






































