EPL 2022 European Football Foot Ball International Football Top News transfer news

ജെയിംസ്‌ മില്‍നര്‍ ; ഉടന്‍ തന്നെ അൽ ഇത്തിഫാഖ് താരം ആയേക്കും

July 20, 2023

ജെയിംസ്‌ മില്‍നര്‍ ; ഉടന്‍ തന്നെ അൽ ഇത്തിഫാഖ് താരം ആയേക്കും

അങ്ങനെ മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സന്റെ കാര്യത്തിലും തീരുമാനം ആയി.താരം മൂന്നു വര്‍ഷത്തെ കരാറില്‍ സൗദി ക്ലബ്‌ ആയ അൽ ഇത്തിഫാക്കില്‍ ചേരും.ഇരു ടീമുകളും ഇന്നലെ നടത്തിയ ചര്‍ച്ച വിജയകരമായി പൂര്‍ത്തിയായതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ കുറച്ച് ധയാവ്സ ദിവസം ആയി താരത്തിന്‍റെ ഭാവിയെ ചുറ്റിപറ്റി അനേകം ഊഹോപോഹങ്ങള്‍ ഉണ്ടായിരുന്നു.

Liverpool 'reach agreement in principle' with Al Ettifaq over Jordan  Henderson transfer

ഇതോടെ ലിവര്‍പൂളില്‍ നിന്ന് പോയ മിഡ്ഫീല്‍ഡ്  താരങ്ങളില്‍ നാബി കീറ്റ, അലക്സ് ഓക്‌സ്ലേഡ്-ചേംബർലെയ്ൻ, ജെയിംസ് മിൽനർ എന്നിവര്‍ക്ക് പുറമേ ഹെൻഡേഴ്സസനും ഉള്‍പ്പെടുന്നു.ഹെൻഡേഴ്സൺ ലിവർപൂൾ ടീമിനൊപ്പം അവരുടെ പ്രീ-സീസൺ ടൂറിനായി ജർമ്മനിയിലേക്ക് പോയിട്ടുണ്ട് എങ്കിലും ഇന്നലത്തെ മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല.താരത്തിനെ അല്‍ ഇത്തിഫാക്ക്  സൈന്‍ ചെയ്യാന്‍ ഉള്ള പ്രധാന കാരണം അവരുടെ പുതിയ മാനേജര്‍ ആയ സ്റ്റീവന്‍ ജെറാര്‍ഡ് ആണ്.അദ്ദേഹം ആണ് ജോര്‍ദനെ സൗദി ലീഗിലേക്ക് ക്ഷണിച്ചത്.

Leave a comment