EPL 2022 European Football Foot Ball International Football Top News transfer news

ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇത് ബാഴ്സയുടെ മൂന്നാമത്തെ സൈനിങ്ങ്

July 19, 2023

ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇത് ബാഴ്സയുടെ മൂന്നാമത്തെ സൈനിങ്ങ്

എഫ്‌സി ബാഴ്‌സലോണയും ജിറോണ എഫ്‌സിയും താരമായ ഓറിയോൾ റോമുവിനെ കൈമാറാൻ ധാരണയിലെത്തി. 2026 ജൂൺ 30 വരെ അടുത്ത മൂന്ന് സീസണുകൾക്കായി താരം  ബാഴ്സലോണയുമായി   കരാർ ഒപ്പിടും.താരത്തിനു ബാഴ്സലോണ ഇട്ടിരിക്കുന്നത് 400 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ആണ്.ഒരു ഫസ്റ്റ് ടീം പ്ലെയർ എന്ന നിലയിൽ ഓറിയോൾ റോമുവിന്റെ അവതരണത്തിന്റെ വിശദാംശങ്ങൾ ഉടൻ തന്നെ ക്ലബ് പ്രഖ്യാപിക്കും.

Oriol Romeu - Player profile 23/24 | Transfermarkt

 

ഈ സമ്മറില്‍ ബാഴ്സയുടെ മൂന്നാമത്തെ സൈനിങ്ങ് ആണിത്.താരത്തിനെ വരവേല്‍ക്കാന്‍ ബാഴ്സലോണ തങ്ങളുടെ ഒഫീഷ്യല്‍  ട്വിറ്റെറില്‍ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.2004ൽ ലാ മാസിയ അക്കാദമിയിൽ ചേർന്നതിന് ശേഷം തന്റെ കരിയറിൽ രണ്ടാം തവണയാണ് റോമിയു തങ്ങൾക്കായി കളിക്കുന്നതെന്ന് ബാഴ്‌സ വീഡിയോയില്‍ അവകാശപ്പെട്ടു.പ്രീ സീസന്‍ സ്ക്വാഡില്‍ ഇടം നേടിയ താരം അമേരിക്കന്‍ മണ്ണില്‍ വെച്ചായിരിക്കും ക്ലബിന് വേണ്ടിയുള്ള  തന്‍റെ  ആദ്യ മത്സരം കളിക്കാന്‍  പോകുന്നത്.

Leave a comment