2023-ലെ യുഎസിലെ പ്രീ-സീസൺ പര്യടനത്തിനുള്ള ബാഴ്‌സലോണ ടീമിനെ പ്രഖ്യാപ്പിച്ചു
ബാഴ്‌സലോണ പ്രീ-സീസൺ പര്യടനത്തിനുള്ള തങ്ങളുടെ ട്രാവലിംഗ് സ്ക്വാഡ് ഒഫീഷ്യല്‍ ആയി പുറത്തു വിട്ടിരിക്കുന്നു.യുവന്റസ്, ആഴ്‌സനൽ, റയൽ മാഡ്രിഡ്, എസി മിലാൻ എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരങ്ങൾക്കായി ടീം ഇന്ന് പറക്കാനിരിക്കെ, യാത്രയ്ക്കായി 32 കളിക്കാരെ സാവി വിളിച്ചിട്ടുണ്ട്.
പുതിയ സൈനിംഗുകളായ ഓറിയോൾ റോമിയു, മിക്ക ഫയേ ഇൽകെ ഗുണ്ടോഗൻ, ഇനിഗോ മാർട്ടിനെസ് എന്നിവരെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രീ മത്സരങ്ങളില്‍ താരങ്ങള്‍ അവരുടെ അരഞ്ഞേറ്റം കുറിക്കും.ഇത് കൂടാതെ യുവ താരങ്ങള്‍ ആയ അലക്സ് ഗാരിഡോ, ഫെർമിൻ ലോപ്പസ്, അലക്സ് വാലെ, ലാമിൻ യമൽ, മാർക്ക് കാസഡോ, ആൻഡർ ആസ്ട്രലാഗ എന്നിവരും സ്ക്വാഡ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.ജൂലിയൻ അറൂഹോ , സെർജിനോ ഡെസ്റ്റ്, ക്ലെമന്റ് ലെങ്‌ലെറ്റ്, ഫ്രാങ്ക് കെസ്സി എന്നിവരുടെ ക്ലബിലെ ഭാവി അനിശ്ചിതത്തില്‍ ആണ് എങ്കിലും അവരെയും സാവി യാത്രക്ക് വിളിച്ചിട്ടുണ്ട്.






































