EPL 2022 European Football Foot Ball International Football Top News transfer news

മെസ്സിക്കൊപ്പം ഇന്‍റര്‍ മയാമില്‍ ചേര്‍ന്ന് ജോര്‍ഡി ആല്‍ബ

July 19, 2023

മെസ്സിക്കൊപ്പം ഇന്‍റര്‍ മയാമില്‍ ചേര്‍ന്ന് ജോര്‍ഡി ആല്‍ബ

മുൻ സ്‌പെയിൻ ഇന്റർനാഷണൽ ഡിഫൻഡർ ജോർഡി ആൽബ ഇന്റർ മിയാമിയിൽ സൈൻ ചെയ്യുമെന്നും മുൻ ബാഴ്‌സലോണ സഹതാരം ലയണൽ മെസ്സിക്കൊപ്പം ചേരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പുതിയ സൈനിങ്ങുകള്‍ പ്രതീക്ഷിക്കാം എന്നും ഉടമ ജോർജ് മാസ് ചൊവ്വാഴ്ച പറഞ്ഞു.ബാഴ്‌സലോണയുടെ മറ്റൊരു മുൻ കളിക്കാരനായ സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സും മെസ്സിക്കൊപ്പം ഇതിനകം എത്തിയിട്ടുണ്ട്.

Jordi Alba of FC Barcelona celebrates after scoring the team’s first goal during the LaLiga Santander match between FC Barcelona and CA Osasuna at Spotify Camp Nou on May 02, 2023 in Barcelona, Spain. Jordi Alba of FC Barcelona celebrates after scoring the team’s first goal during the LaLiga Santander match between FC Barcelona and CA Osasuna at Spotify Camp Nou on May 02, 2023 in Barcelona, Spain. Inter Miami anuncia contratação do lateral Jordi Alba

ഇപ്പോള്‍ ടീമിന്‍റെ പ്രാധാന ലക്ഷ്യം കുറച്ചു യുവ താരങ്ങളെ കൂടി സൈന്‍ ചെയ്യണം എന്നാണു.20 കാരനായ പരാഗ്വേ അന്താരാഷ്ട്ര ഡിഫൻഡർ ഡീഗോ ഗോമസിനെ സൈന്‍ ചെയ്യാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്നും ക്ലബ്‌ ഉടമയായ ജോർജ് മാസ് പറഞ്ഞു.20 കാരനായ അർജന്റീനിയൻ മിഡ്ഫീൽഡർ ഫകുണ്ടോ ഫാരിയസും മയാമി ക്ലബിന്റെ റഡാറില്‍ ഉള്ളതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു.

Leave a comment