EPL 2022 European Football Foot Ball International Football Top News transfer news

ഡെക്ലാന്‍ റൈസിനു പകരം ബയെണിന്റെ ലിയോൺ ഗൊറെറ്റ്‌സ്കയെ സൈന്‍ ചെയ്യാന്‍ വെസ്റ്റ് ഹാമിന്‍റെ ശ്രമം

July 18, 2023

ഡെക്ലാന്‍ റൈസിനു പകരം ബയെണിന്റെ ലിയോൺ ഗൊറെറ്റ്‌സ്കയെ സൈന്‍ ചെയ്യാന്‍ വെസ്റ്റ് ഹാമിന്‍റെ ശ്രമം

ഡെക്ലാൻ റൈസിന് പകരക്കാരനെ കണ്ടെത്താനുള്ള തിരക്കില്‍ ആണ് വെസ്റ്റ് ഹാം.ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം ലിയോൺ ഗൊറെറ്റ്‌സ്ക ആണ് ഇപ്പോള്‍ അവരുടെ റഡാറില്‍ ഉള്ള താരം.താരത്തിനെ പറഞ്ഞു വിടാനുള്ള തീരുമാനം ഇതുവരെ ബയേണ്‍ കോച്ച് തോമസ്‌ ടുഷല്‍ എടുത്തിട്ടില്ല.എന്നാല്‍ നല്ലൊരു ഓഫര്‍ വന്നാല്‍ അതിനു ചെവി കൊടുക്കാന്‍ ക്ലബ്‌ തയ്യാര്‍ ആണ്.ഫുൾഹാമിന്റെ ജോവോ പാളീഞ്ഞയേ സൈന്‍ ചെയ്യാനും വെസ്റ്റ് ഹാം ഒരു ശ്രമം നടത്തിയിരുന്നു.

ബയേണ്‍ മ്യൂണിക്ക് താരത്തിനു വേണ്ടി ചോദിക്കുന്നത് 50 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ ഫീസ്‌ ആണ്.കഴിഞ്ഞ സീസണില്‍ താരം ജര്‍മന്‍ ക്ലബിന് വേണ്ടി മികച്ച രീതിയില്‍ കളിച്ചിരുന്നു. അതിനാല്‍ ഇത്രയും തുക ന്യായം ആണ് എന്നവര്‍ കരുതുന്നു.എന്നാല്‍ ബയേണില്‍ തുടരുക എന്നത് ആണ് താരത്തിനു ആഗ്രഹം.തോമസ് ടുഷലിന് കീഴില്‍ നടപ്പിലാവാന്‍ പോകുന്ന ഈ പുതിയ പ്രൊജക്റ്റില്‍ അംഗം ആവുക എന്നത് ആണ് താരത്തിന്‍റെ ആഗ്രഹം.കൂടാതെ ചാന്പ്യന്‍സ് ലീഗ് പോലുള്ള മേജര്‍ ടൂര്‍ണമേന്ടുകളിലും കളിക്കാന്‍ താരത്തിനു അതിയായ ആഗ്രഹം ഉണ്ട്.

Leave a comment