ബുസ്ക്കറ്റ്സിന് പകരം ഒറിയോള്‍ റോമെയുവിനെ സൈന്‍ ചെയ്ത് ബാഴ്സലോണ
ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട് നല്കുന്ന വാര്‍ത്ത പ്രകാരം ജിറോണ മിഡ്ഫീൽഡർ ഓറിയോൾ റോമിയുവിൻറെ സൈനിംഗ് ബാഴ്സലോണ പൂർത്തിയാക്കി.കറ്റാലൻ മിഡ്ഫീൽഡർ കഴിഞ്ഞ വേനൽക്കാലത്ത് ആണ് ജിറോണയിലേക്ക് വന്നത്.അതിനു മുന്നേ താരം സതാംട്ടന് വേണ്ടിയാണ് കളിച്ചിരുന്നത്.ചെല്‍സി,പെപ്പിന്റെ കീഴില്‍ ബാഴ്സലോണ എന്നിവിടങ്ങളില്‍ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട് എങ്കിലും തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
റോമിയു ബാഴ്സലോണയിലെ ഒരു ആശുപത്രി വിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.അത് താരം ബാഴ്സക്ക് വേണ്ടി മെഡിക്കല്‍ പൂര്‍ത്തിയാക്കി പോവുകയാണ് എന്നും റൊമാനോ അഭിപ്രായപ്പെട്ടു.ഈ ഇടപാടിന് ബാഴ്സലോണയ്ക്ക് 5 മില്യൺ യൂറോയും യുവതാരം പാബ്ലോ ടോറെയെ ലോണില്‍ ജിറോണയിലേക്ക് അയക്കുകയും വേണ്ടിവരും. സെർജിയോ ബുസ്കെറ്റ്സിന് പകരം ആണ് ഒറിയോള്‍ ബാഴ്സയിലേക്ക് വരുന്നത്.വലിയൊരു ദൗത്യം ആണ് താരത്തിനു നിലവില്‍ ഉള്ളത്.ബാഴ്സക്ക് വേണ്ടി കഴിഞ്ഞ പതിനാലു കൊല്ലം മിഡ്ഫീല്‍ഡ് ജനറല്‍ ആയി പ്രവര്‍ത്തിച്ച ബുസിയുടെ റോളില്‍ തിളങ്ങുക എന്നത് ഒറിയോളിന് വലിയ സമ്മര്‍ദം ആണ് നല്‍കുന്നത്.






































