മെസ്സിയെ മറികടന്ന് റൊണാള്‍ഡോ ; ഗിന്നസ് റെകോര്ഡിന് ഉടമ
2017ന് ശേഷം ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കായികതാരമായി.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരന്റെ പുതിയ ക്ലബ്ബായ അൽ നാസറിൽ നിന്നുള്ള വാർഷിക മൊത്ത വരുമാനം ഈ റെക്കോര്‍ഡ് നേടാന്‍ താരത്തിനെ സഹായിച്ചത്.കരിയറിൽ മൂന്നാം തവണയാണ് താരം ഈ നേട്ടം കൈവരിക്കുന്നത്.
ഫോർബ്സ് പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആണ് റൊണാൾഡോ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.2022 മേയ് ഒന്ന് മുതല്‍ 2023 മേയ് വരെയാണ് കണക്കില്‍ ഉള്‍പ്പെടുത്തുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് ചെയ്ത പ്രകാരം ഈ കാലയളവില്‍ റൊണാൾഡോ 136 മില്യൺ ഡോളര്‍ നേടിയിട്ടുണ്ട്.103 മില്യൺ പൗണ്ടുമായി 2022ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരമായ മെസ്സി അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു.






































