EPL 2022 European Football Foot Ball International Football Top News transfer news

അർതുറോ വിദാല്‍ ഇനി അത്‌ലറ്റിക്കോ പരാനൻസില്‍ കളിക്കും

July 16, 2023

അർതുറോ വിദാല്‍ ഇനി അത്‌ലറ്റിക്കോ പരാനൻസില്‍ കളിക്കും

ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഫ്ലെമെംഗോ വെറ്ററൻ ചിലിയൻ മിഡ്ഫീൽഡർ അർതുറോ വിദാലുമായുള്ള കരാർ റദ്ദ് രണ്ടു ദിവസം മുന്നേ റദ്ദ് ചെയ്തിരുന്നു.ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത പ്രകാരം മുന്‍ ബാഴ്സലോണ താരം ആയ മിഡ്ഫീല്‍ഡര്‍ മറ്റൊരു ബ്രസീലിയന്‍ ക്ലബ് ആയ അത്‌ലറ്റിക്കോ പരാനെൻസിൽ ചേര്‍ന്നിരിക്കുന്നു.

football-veteran-arturo-vidal-set-to-join-club-athletico-paranaense

 

കഴിഞ്ഞ വർഷമാണ് താരത്തിനെ ഒരു പ്രധാന സൈനിങ്ങ് ആയി ഫ്ലെമെംഗോ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.ക്ഷേ തന്റെ ആദ്യ സീസണിൽ കോപ്പ ലിബർട്ടഡോർസും ബ്രസീലിയൻ കപ്പും നേടിയെങ്കിലും കളിക്കാന്‍ വലിയ അവസരങ്ങള്‍ ഒന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.അതിനാല്‍ തന്നെ ആയിരിക്കണം കരാര്‍ കാലാവധിയില്‍ ഇനിയും അഞ്ചു മാസം ശേഷിക്കെ അത് റദ്ദ് ചെയ്ത് പരാനെൻസിൽ ചേര്‍ന്നത്.ഒരു വര്‍ഷത്തെ കരാറില്‍ ആണ് അദ്ദേഹം  ഇപ്പോള്‍ ഒപ്പ് വെച്ചിരിക്കുന്നത്.

Leave a comment