യഷസ്വിയെ പോലുള്ള താരങ്ങള്‍ ഇന്ത്യയില്‍ നിരവധിയുണ്ട് – റിക്കി പോണ്ടിങ്ങ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തിനോട് തന്റെ വരവ് അറിയിച്ചിരിക്കുകയാണ് യുവ ഇന്ത്യന്‍ താരമായ യഷവി ജൈസ്വാള്‍.ഇതുപോലുള്ള താരങ്ങളുടെ വിജയ കഥകള്‍ ഇപ്പോഴും ടീമില്‍ ഇടം ലഭിക്കാത്ത പല യുവ താരങ്ങള്‍ക്കും വലിയ പ്രചോദനം ആയിരിക്കും എന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങ് വെളിപ്പെടുത്തി.
ദി ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ സംസാരിക്കുമ്പോൾ, രാജസ്ഥാൻ റോയൽസിനായി 625 റൺസ് നേടിയ ഇടംകയ്യൻ താരം ജെയ്സ്വാളിന്റെ വിന്‍ഡീസിനെതിരായ പ്രകടനത്തില്‍ അത്ഭുതപ്പെടാനില്ല എന്നും പോണ്ടിംഗ് പറഞ്ഞു.ജയ്സ്വാളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടെസ്റ്റ് തലത്തിൽ അവസരം ലഭിച്ചാൽ സമാനമായ പ്രകടനം പുറത്തെടുക്കാന്‍ കെല്പുള്ള താരങ്ങള്‍ ഇപ്പോഴും ഇന്ത്യയില്‍ അനവധി ഉണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ വർഷത്തെ ഐപിഎല്ലിൽ 590 റൺസ് നേടിയ റുതുരാജ് ഗെയ്ക്വാദിനെ പോണ്ടിംഗ് നാമനിർദ്ദേശം ചെയ്തു ,ഇത് കൂടാതെ സർഫറാസ് ഖാനെയും പൃഥ്വി ഷായെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി താരങ്ങള്‍ ആയി കണക്കാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.”ഈ പറയുന്ന യുവ താരങ്ങള്‍ എല്ലാം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ഞാന്‍ വല്ലാത്ത കാത്തിരിപ്പില്‍ ആണ്.അത്രക്ക് മികച്ചത് ആണ് അവരുടെ അഭ്യന്തര ക്രിക്കറ്റിലെ റെക്കോര്‍ഡ്.”പോണ്ടിങ്ങ് രേഖപ്പെടുത്തി.






































