വാർണറിനു നേരെ ഇംഗ്ലീഷ് കാണികളുടെ “യെല്ലോ കാർഡ്”
ഇംഗ്ലണ്ടിൽ നടക്കുന്ന ആഷസ് ടെസ്റ്റിൽ വാർണറിനു നേരെ സാൻഡ് പേപ്പർ ഉയർത്തി കാട്ടി.സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാർണർ,കാമറൂൺ ബ്രാൻഡിക്രഫ്റ് എന്നിവരുടെ തിരിച്ചു വരവാണ് ഈ വർഷത്തെ ആഷസ് എന്ന പ്രതേകത ഉണ്ട്.2018 ൽ പന്ത് ചുരണ്ടൽ വിവാദങ്ങളിൽ പെട്ടത് സാൻഡ് പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടിയതിനാണ്.അതിനു ശേഷം വാർണറിനും,സ്മിത്തിനും നേരെ ലോകകപ്പിലും പ്രതിഷേധമുണ്ടായിരുന്നു.അന്നും വില്ലന്മാർ ഇംഗ്ലണ്ട് കാണികൾ ആയിരുന്നു.അത് ആഷസിലും അവർ പിന്തുടർന്ന്.വാർണർ പുറത്തായപ്പോൾ ആണ് അവർ സാൻഡ് പേപ്പർ ഉയർത്തിക്കാട്ടിയത്.

ആഷസ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ പിഴച്ചു.ഡേവിഡ് വാർണറിനും കാമറൂൺ ബ്രാൻഡിക്രഫ്ററ്റും തുടക്കത്തിൽ തന്നെ പുറത്തായി.17 റൺസ് എടുത്തപ്പോൾ തന്നെ ഇരുവരും പുറത്തായി.സ്മിത്ത് അർധസെഞ്ചുറി നേടി ക്രീസിലുണ്ട്.സ്മിത്തിന്റെ ചെറുത്തു നില്പുകൂടി ഇല്ലാരുന്നെകിൽ ഓസ്ട്രേലിയ പെട്ടന്ന് തന്നെ ഓൾ ഔട്ട് ആയേനെ.
YEEESSS @StuartBroad8!! GET IN!!
Scorecard/Clips: https://t.co/1J6wGj3xwv pic.twitter.com/UaYWyvOZec
— England Cricket (@englandcricket) August 1, 2019






































