Cricket Cricket-International Top News

മൂന്നാം ടി20: സ്‌പിന്നർമാരുടെ മികവിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ആശ്വാസ വിജയം

July 13, 2023

author:

മൂന്നാം ടി20: സ്‌പിന്നർമാരുടെ മികവിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ആശ്വാസ വിജയം

 

ഷെർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബിനാഗ്ലദേശ്‌ ഇന്ത്യയെ തോൽപ്പിച്ചു. നാല് വിക്കറ്റിനാണ് അവർ വിജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 102/9 എന്ന നിലയിൽ പരിമിതപ്പെടുത്താൻ ബംഗ്ലാദേശിന് കഴിഞ്ഞു. അവരുടെ സ്പിന്നർമാരുടെ മികവിൽ ആണ് ഇന്ത്യയെ ഒതുക്കിയത്. ഷമീമ സുൽത്താനയുടെ 42 റൺസിന്റെ മികവിൽ , ബംഗ്ലാദേശിന് നാല് വിക്കറ്റിന്റെ ആശ്വാസ ജയം നേടി.ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് വിജയിച്ചു. പരമ്പര ഇന്ത്യക്ക് അനുകൂലമായി അവസാനിച്ചെങ്കിലും, വനിതാ ടി20യിൽ മൂന്നാം തവണയും സന്ദർശകരെ പരാജയപ്പെടുത്താൻ ബംഗ്ലാദേശിന് കഴിഞ്ഞു.

103 റൺസ് പിന്തുടർന്ന ഓപ്പണർ ഷമീമ 46 പന്തിൽ 42 റൺസുമായി ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ച്. മധ്യ ഓവറുകളിൽ തകർച്ചയുണ്ടായെങ്കിലും സുൽത്താന ഖാട്ടൂന്റെ 12, നഹിദ അക്‌തറിന്റെ 10 നോട്ടൗട്ട്, റിതു മോനിയുടെ പുറത്താകാതെ ഏഴ് റൺസ് എന്നിവരുടെ പ്രയത്നത്തിൽ പത്ത് പന്തുകൾ ബാക്കി നിൽക്കെ, സ്വന്തം തട്ടകത്തിൽ പരമ്പര ക്ലീൻ സ്വീപ്പ് അവർ ഒഴിവാക്കി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ നഷ്ടമായി സുൽത്താന ആണ് വിക്കറ്റ് നേടിയത്. സ്വീപ്പുകളും സ്ലോഗുകളും ഉപയോഗിച്ച് 41 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മാത്രമാണ് ക്രീസിൽ അനായാസമായത്. മൂന്നാം വിക്കറ്റിൽ ജെമിമ റോഡ്രിഗസിനൊപ്പം (28) 49 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്തു. ഇതിന് ശേഷം കളി ബംഗ്ലാദേശ് ബൗളർമാരുടെ കൈയിൽ ആയിരുന്നു.

Leave a comment