ഇന്ന് പതിനാറാം പിറന്നാള്‍ ; ലമയിന്‍ യമാലിന് ഉടന്‍ തന്നെ കരാര്‍ നല്കാന് ഒരുങ്ങി ബാഴ്സലോണ
ലാമാസിയയില്‍ നിന്ന് ബാഴ്സയുടെ ആദ്യ ടീമിലേക്ക് എത്തിയ ലമയിന്‍ യമാല്‍ ഉടൻ തന്നെ ക്ലബുമായി ഒരു പ്രൊഫഷണൽ കരാർ ഒപ്പിടുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു.പതിനാറു വയസ്സ് ആയാല്‍ മാത്രമേ കരാര്‍ ലീഗല്‍ ആയി കണക്കാക്കുകയുള്ളൂ. യമാലിനു ഇന്ന് പതിനാറാം പിറന്നാള്‍ ആണ്.അതിനാല്‍ താരം ഇന്ന് തന്നെ ബാഴ്സയുമായി കരാറില്‍ എത്തിയേക്കും എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം താരം മൂന്ന് വർഷത്തെ കരാറില്‍ ആയിരിക്കും ബാഴ്സയുമായി ഒപ്പിടാന്‍ പോകുന്നത്.കരാർ 2026 ജൂൺ വരെ സാധുവായിരിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.യമലിന്റെ ഏജന്റ് ജോർജ്ജ് മെൻഡസിന് ബാഴ്സലോണയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആയ ലപോര്‍ട്ടയുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്.പുതിയ സീസണിന് മുന്നോടിയായി ടീമിനെ പുനഃസംഘടിപ്പിക്കാൻ നോക്കുമ്പോൾ യമാലിനെ ടീമിന്റെ ഒഫീഷ്യല്‍ സ്ക്വാഡിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അത് സാവിക്ക് വലിയൊരു ആശ്വാസം തന്നെ ആയിരിക്കും.






































