ഈ ഞായറാഴ്ച്ച മെസ്സിയെ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്റര്‍ മയാമി
ലയണല്‍ മെസ്സിയുടെ മയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റമത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ് ലോകം.എപ്പോള്‍ ആണ് എവിടെ ആണ് സംഭവം നടക്കാന്‍ പോകുന്നത് എന്നത് ഇത്രയും കാലം ആയിട്ടും ഒരു ഊഹം പോലും മയാമി ക്ലബ് ആര്‍ക്കും നല്‍കിയിരുന്നില്ല. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്നേ ക്ലബ് അധികൃതര്‍ കോൺകാകാഫുമായി ചര്‍ച്ച നടത്തിയിരുന്നു.
മെസ്സിയുടെ അവതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇരു കൂട്ടരും തമ്മില്‍ നടന്നത് എന്നാണു റിപ്പോര്‍ട്ട്.ജൂലൈ 16 ഞായറാഴ്ച, ഗോൾഡ് കപ്പ് ഫൈനലിന്റെ പകുതി സമയത്ത്, താരത്തിനെ കാണികള്‍ക്ക് മുന്നില്‍ കൊണ്ട് വരാന്‍ ആണ് മയാമിയുടെ പദ്ധതി.ഫോക്സ് ടിവി,യൂണിവിശന് എന്നിങ്ങനെ പലരുമായും ഒരു ധാരണയില്‍ എത്താനുള്ള ലക്ഷ്യത്തില്‍ ആണത്രേ മയാമി ക്ലബ്.ഈ ഞായറാഴ്ച്ച നടക്കാന്‍ പോകുന്ന ഗോള്‍ഡ് കപ്പ് ഫൈനല്‍ മത്സരത്തില്‍ മെക്സിക്കോയും പനാമയും ആണ് ഏറ്റുമുട്ടുന്നത്.






































