വിയാറിയലിൽ നിന്ന് സ്പെയിൻ ഡിഫൻഡർ പൗ ടോറസിനെ സ്വന്തമാക്കി ആസ്റ്റൺ വില്ല
സ്പെയിൻ ഡിഫൻഡർ പൗ ടോറസിനെ വിയാറിയലിൽ നിന്ന് സൈൻ ചെയ്തതായി പ്രീമിയർ ലീഗ് ക്ലബ് ആയ ആസ്റ്റൺ വില്ല ബുധനാഴ്ച പ്രഖ്യാപിച്ചു.ടോറസിന് 70 മില്യൺ യൂറോ റിലീസ് ക്ലോസ് ഉണ്ടായിരുന്നു, എന്നാൽ സെന്റർ ബാക്കിന്റെ വിയാറിയലുമായുള്ള കരാറിൽ ഒരു വർഷം മാത്രം ബാക്കിയുള്ളതിനാൽ 36.7 മില്യൺ യൂറോ, ട്രാന്‍സ്ഫര്‍ തുകയായി സ്പാനിഷ് ടീം സ്വീകരിച്ചു.
2021 ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് കൊണ്ട് നിലവിലെ വില്ലാ ബോസ് ഉനായ് എമറിയുടെ കീഴിൽ വില്ലാറിയലിനൊപ്പം ടോറസ് യൂറോപ്പ ലീഗ് നേടിയിരുന്നു.യൂറോപ്പ കോൺഫറൻസ് ലീഗ് യോഗ്യത നേടിയ വില്ല അടുത്ത സീസണിനു മുന്നോടിയായി അവരുടെ ടീമിലേക്ക് യൂറോപ്പിയന്‍ എക്സ്പീരിയന്‍സ് ഉള്ള താരങ്ങളെ എടുക്കാന്‍ ശ്രമിക്കുന്നുണ്ട്.ഈ ആഴ്ച ആദ്യം ലെസ്റ്റർ സിറ്റിയിൽ നിന്നുള്ള മിഡ്ഫീൽഡർ യൂറി ടൈൽമാൻസിന്റെ വരവിനെത്തുടർന്ന് ട്രാൻസ്ഫർ വിൻഡോയിലെ ക്ലബിന്റെ രണ്ടാമത്തെ സൈനിംഗാണ് ടോറസ്.






































