EPL 2022 European Football Foot Ball International Football Top News transfer news

ഇന്നത്തോടെ മാഞ്ചസ്റ്റര്‍ യുണൈട്ടഡിന്റെ പ്രീ-സീസൺ ആരംഭിക്കും

July 12, 2023

ഇന്നത്തോടെ മാഞ്ചസ്റ്റര്‍ യുണൈട്ടഡിന്റെ പ്രീ-സീസൺ ആരംഭിക്കും

നോര്‍വെയിലെ ഓസ്ലോ നഗരത്തില്‍ ഉള്ളേവൽ സ്റ്റേഡിയത്തില്‍ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വേനൽക്കാലത്തെ ആദ്യ പ്രീ-സീസൺ സൗഹൃദ മത്സരം അരങ്ങേറും. പ്രീമിയര്‍ ലീഗില്‍ നിന്ന് അടുത്തിടെ പുറത്തായ ലീഡ്‌സ് യുണൈറ്റഡുമായാണ് മാഞ്ചസ്റ്റര്‍ കളിക്കാന്‍ പോകുന്നത്.പല മുന്‍ നിര താരങ്ങളും ടീം കാമ്പില്‍ തിരിച്ചു എത്താത്തതിനാല്‍ ഇന്ന് അകാടെമി താരങ്ങള്‍ക്കും ടെന്‍ ഹാഗ് അവസരം നല്‍കിയേക്കും.

Chelsea's Mason Mount looks dejected after the match on April 18, 2023

റാഷ്ഫോർഡ്, ബ്രൂണോ ഫെർണാണ്ടസ്, ഹാരി മഗ്വേർ, കാസെമിറോ, ക്രിസ്റ്റ്യൻ എറിക്സൻ എന്നിവര്‍ അടുത്ത തിങ്കളാഴ്ച്ച മാത്രമേ ക്ലബില്‍ ചേരുകയുള്ളൂ.കഴിഞ്ഞ സീസന്‍ അവസാനത്തില്‍ പരിക്ക് മൂലം വിട്ടു നിന്ന ലിസാണ്ട്രോ മാര്‍ട്ടിനസ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും എന്ന് വിവരം ലഭിച്ചിട്ടുണ്ട്.ഇത് കൂടാതെ യുണൈറ്റഡിന്റെ പുതിയ സൈനിങ്ങ് ആയ മേസന്‍ മൌണ്ടും ഇന്ന് കളിചെക്കാന്‍ വളരെ വലിയ സാധ്യതയുണ്ട്.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മത്സരത്തിന്‍റെ കിക്കോഫ്‌ ആരംഭിക്കാന്‍ പോകുന്നത്.

Leave a comment