ലോക നാലാം നമ്പർ താരം പെഗുലയെ ഞെട്ടിച്ച് വോൻഡ്രോസോവ വിംബിൾഡൺ സെമിയിൽ
വിംബിൾഡൺ വനിതാ സിംഗിൾസ് മൽസരത്തിൽ ലോക നാലാം നമ്പർ താരം ജെസീക്ക പെഗുലയെ ഞെട്ടിച്ചാണ് മാർക്കറ്റാ വോൻഡ്രൂസോവ ചൊവ്വാഴ്ച സെമിയിലെത്തിയത്.
ക്വാർട്ടർ ഫൈനൽ ഗെയിമിൽ അമേരിക്കൻ പെഗുലയെ 6-4, 2-6, 6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് 24 കാരിയായ ചെക്ക് ടെന്നീസ് താരം തന്റെ കന്നി സെമിഫൈനലിൽ എത്തിയത്.
ലോക ഒന്നാം നമ്പർ ഇഗാ സ്വിറ്റെക്കിനെ അട്ടിമറിച്ച ഉക്രേനിയൻ താരം എലീന സ്വിറ്റോലിനയെയാണ് വോൻഡ്രൂസോവ നേരിടുന്നത്. വനിതാ സിംഗിൾസ് സെമിഫൈനൽ വ്യാഴാഴ്ചയും ഫൈനൽ ശനിയാഴ്ചയും നടക്കും.