ഉറുഗ്വേ മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെ 5 വർഷത്തെ കരാറിൽ പിഎസ്ജിയിൽ ചേർന്നു
സ്പോർട്ടിംഗ് ലിസ്ബണിൽ നിന്ന് 60 മില്യൺ യൂറോയ്ക്ക് പാരീസ് സെന്റ് ജെർമെയ്ൻ ഉറുഗ്വേ ഇന്റർനാഷണൽ മാനുവൽ ഉഗാർട്ടെയെ സൈൻ ചെയ്തു, ഡിഫൻസീവ് മിഡ്ഫീൽഡർ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു, രണ്ട് ക്ലബ്ബുകളും വാര്‍ത്ത ഇന്നലെ ഒഫീഷ്യല്‍ ആയി അംഗീകരിച്ചു.
15-ആം വയസ്സിൽ ഹോംടൗൺ ക്ലബ്ബായ സിഎ ഫെനിക്‌സിനായി തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഫമാലിക്കാവോയ്‌ക്കായി കളിക്കാൻ പോർച്ചുഗലിലേക്ക് മാറി.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് കളിച്ച താരം ഉറുഗ്വായ്ക്കായി ഇതുവരെ എട്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഇന്റർ മിലാൻ, റയൽ മാഡ്രിഡ് എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം സെന്റർ ബാക്ക് ആയ മിലാൻ സ്‌ക്രീനിയറിനെയും ഫോർവേഡ് മാർക്കോ അസെൻസിയോയേയും ഒപ്പുവെച്ചതിന് ശേഷം ഈ വേനൽക്കാലത്ത് പിഎസ്ജിയുടെ മൂന്നാമത്തെ പുതിയ റിക്രൂട്ട്‌മെന്റാണ് ഉഗാർട്ടെ.ക്ലബ്ബ് ബുധനാഴ്ച മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയറിനെ പുറത്താക്കുകയും പകരം ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും മുൻ കോച്ച് ലൂയിസ് എൻറിക്വെയെ നിയമിക്കുകയും ചെയ്തു.






































