EPL 2022 European Football Foot Ball International Football Top News transfer news

സിയെച്ചിനെ പിന്തുടര്‍ന്ന് നിർഭാഗ്യം

July 3, 2023

സിയെച്ചിനെ പിന്തുടര്‍ന്ന് നിർഭാഗ്യം

നിര്‍ഭാഗ്യം വീണ്ടും ഹക്കിം സിയേച്ചിനെ പിന്തുടരുന്നു.ചെൽസിയിലെ തന്‍റെ കരിയറിന് അന്ത്യം കുറിച്ച് കൊണ്ട് സൗദി ലീഗിലേക്ക് മാറാനുള്ള തീരുമാനത്തില്‍ ആയിരുന്നു താരം. അദ്ദേഹത്തിന്റെ നീക്കം മെഡിക്കൽ പരിശോധനയ്ക്കിടെ കണ്ടെത്തിയ കാൽമുട്ടിന് പ്രശ്‌നത്തെത്തുടർന്ന് പരാജയപ്പെട്ടു.അയാക്സില്‍ നിന്ന് വന്‍ തുകക്ക് ചെല്‍സിയില്‍ എത്തിയ താരത്തിന് വിചാരിച്ച നേട്ടം പ്രീമിയര്‍ ലീഗില്‍ നേടാന്‍ കഴിഞ്ഞില്ല.

 

താരം അതിനാല്‍ ചെല്‍സി വിട്ടു മറ്റ് ഏതെങ്കിലും ക്ലബില്‍ കളിക്കാന്‍ ഒരുങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ശ്രമം ജനുവരിയിൽ പിഎസ്ജിയിലേക്ക് മാറാന്‍ ആയിരുന്നു.എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് പിശകുകളാൽ അത് തീര്‍ത്തും  പരാജയപ്പെട്ടു.സൗദി ക്ലബ് താരത്തിനു നല്‍കിയ ഓഫറില്‍   ഏകദേശം 21.5 മില്യൺ ഡോളർ ആയിരുന്നു സാലറി.ഈ നീക്കം പോളിഞ്ഞതിനെ തുടര്‍ന്ന് താരം ചെല്‍സിയിലെക്ക് തന്നെ മടങ്ങി വരും.ഇനിയും രണ്ടു വര്‍ഷത്തോളമുള്ള കരാര്‍ താരവും ചെല്‍സിയും തമ്മില്‍ ഉണ്ട്.

Leave a comment