ഡേവീസ് – ബയേൺ മ്യൂണിക്ക് കരാർ ചർച്ച പരാജയം ; പിന്നില്‍ റയല്‍ എന്ന് ജര്‍മന്‍ മാധ്യമങ്ങള്‍
അൽഫോൻസോ ഡേവിസിനെ സൈന്‍ ചെയ്യാന്‍ കാര്യമായി ഇടപെടല്‍ ഒന്നും റയല്‍ മാഡ്രിഡ് നടത്തിയിട്ടില്ല എങ്കിലും കനേഡിയൻ ഇന്റർനാഷണല്‍ താരം കഴിഞ്ഞ കുറച്ച് സീസണുകളായി ലോസ് ബ്ലാങ്കോസിന്റെ റഡാറില്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ താരത്തിനെ സ്വന്താമാക്കാന്‍ ഉള്ള അവസരം റയലിന് ലഭിച്ചിരിക്കുന്നു.അത് മുതല്‍ എടുക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് മാഡ്രിഡ് മാനെജ്മെന്റ് തീരുമാനം.
ബയെണുമായുള്ള ഡേവിസിന്റെ കരാർ 2025-ൽ അവസാനിക്കും.ഒരു പുതിയ ദീർഘകാല കരാറില്‍ താരത്തിനെ നിലനിര്‍ത്താന്‍ ബയേണ്‍ ആഗ്രഹിക്കുന്നു.അതിനു വേണ്ടി താരവുമായി ക്ലബ് ചര്‍ച്ച നടത്തി കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ബയേണില്‍ തുടരാന്‍ താരത്തിനു ആഗ്രഹം ഇല്ല.കരാര്‍ പുതുക്കാന്‍ താരത്തിന് താല്പര്യം ഇല്ല എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിന് പ്രധാന കാരണം റയലില്‍ നിന്നുള്ള ഇടപെടല്‍ ആണ് എന്നും ജര്‍മന്‍ മാധ്യമങ്ങള്‍ അവരുടെ സംശയം വെളിപ്പെടുത്തിയിട്ടുണ്ട്.ഇപ്പോള്‍ കരാര്‍ പുതുക്കാന്‍ താരം തയ്യാറല്ല എങ്കില്‍ ഈ സമ്മറില്‍ തന്നെ ഡേവിസിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് ബയേണ്‍.അടുത്ത സീസണില്‍ താരത്തിന്റെ കരാര്‍ കാലാവധി ഒരു വര്‍ഷമായി ചുരുങ്ങിയെക്കും,അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍ ഫീസില്‍ വലിയ രീതിയില്‍ ഉള്ള ഇടിവ് സംഭവിക്കും.






































