ഫെർലാൻഡ് മെൻഡിക്ക് സൗദിയില്‍ നിന്നൊരു ഓഫര്‍ !!!!
ഡിഫൻഡർ ഫെർലാൻഡ് മെൻഡിക്ക് സൗദി അറേബ്യൻ ക്ലബിൽ നിന്ന് ഓഫർ.ഏതു ക്ലബാണ് എന്നതിന് ഒരറിവും ലഭിച്ചിട്ടില്ല എങ്കിലും താരത്തിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ തന്നെ ആണ് അവര്‍.മാഡ്രിഡില്‍ നിന്ന് ഇതിനു മുന്നേ സൗദിയിലേക്ക് പോയത് ക്യാപ്റ്റന്‍ കരിം ബെന്‍സേമയാണ്.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ കാർലോ ആൻസലോട്ടിയുടെ ആദ്യ ഇലവനിൽ മെൻഡിക്ക് ടീമിലെ തന്റെ ആദ്യ ഇലവനിലെ റോള്‍ നഷ്ട്ടപ്പെട്ടിരുന്നു.ഫ്രാൻ ഗാർഷ്യയുടെ റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവ് മെൻഡിയുടെ മേല്‍ കൂടുതൽ സമ്മർദ്ദം ചെലുത്തപ്പെടും. മാഡ്രിഡിലെ മെൻഡിയുടെ റിലീസ് ക്ലോസ് 250 മില്യൺ യൂറോയാണ്, എന്നാൽ സ്പാനിഷ് ഭീമന്മാർ അതിന്റെ 10% മാത്രമേ ട്രാന്‍സ്ഫര്‍ ഫീസ് ആയി ആവശ്യപ്പെടാന്‍ പോവുകയുള്ളൂ. ആൻസെലോട്ടിക്ക് താരത്തിനെ നിലനിര്‍ത്തി ഒരവസരം കൂടി നല്‍കണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും മികച്ച ഒരോഫര്‍ വരുകയാണ് എങ്കില്‍ അതിനു ചെവി കൊളാന്‍ ആണ് മാഡ്രിഡിന്റെ തീരുമാനം.






































