റൂബൻ ലോഫ്റ്റസ്-ചീക്ക് എസി മിലാനിൽ ചേരാൻ ഒരുങ്ങുന്നു
ഗംഭീരമായ വിറ്റൊഴിക്കല്‍ നടത്തുന്ന ചെല്‍സി ഇതാ പുതിയ ഒരു താരത്തിനെ കൂടി ഓഫ്ലോഡ് ചെയ്യാന്‍ ഒരുങ്ങുന്നു.അത് മറ്റാരും അല്ല.ഇംഗ്ലണ്ട് ഫുട്ബോളര് ആയ റൂബൻ ലോഫ്റ്റസ്-ചീക്ക് ആണ്.താരത്തിനെ സൈന്‍ ചെയ്യാന്‍ പോകുന്നത് സീരി എ വമ്പന്മാരായ എസി മിലാന് ആണ്.താരത്തിന്റെ ഏജന്റും ക്ലബും തമ്മില്‍ ചര്‍ച്ച നടത്തി ഒരു തീരുമാനത്തില്‍ എത്തി കഴിഞ്ഞിരിക്കുന്നു.
70 മില്യണ്‍ യൂറോക്ക് ഇറ്റാലിയന്‍ താരമായ ടോനാളിയെ ന്യൂ കാസിലിലെക്ക് പറഞ്ഞു വിട്ട എസി മിലാന് മധ്യനിര ഈ സമ്മറില്‍ മെച്ചപ്പെടുത്താനുള്ള തീരുമാനത്തില്‍ ആണ്.ചെല്‍സി മിഡ്ഫീല്‍ഡ് താരത്തിന്റെ പ്രൊഫൈല്‍ മിലാന് വളരെ അധികം യോജിക്കും എന്ന് മാനേജര്‍ സ്റ്റെഫാന്‍ പിയോളിയും വിശ്വസിക്കുന്നു.ട്രാന്‍സ്ഫര്‍ വിദഗ്ദന് ആയ ഫാബ്രിസിയോ റൊമാനോ നല്കിയ റിപ്പോര്‍ട്ട് പ്രകാരം എസി മിലാന് താരത്തിനു വേണ്ടി അഡ്വാന്‍സ് 16 മില്യണ്‍ യൂറോയും ആഡ് ഓണ്‍ ആയി 4 മില്യണ്‍ യൂറോയും ആണ് നല്കാന് തീരുമാനിച്ചിരിക്കുന്നത്.






































