EPL 2022 European Football Foot Ball International Football Top News transfer news

ഡെക്ലാൻ റൈസിന് വേണ്ടി ബിഡ് യുദ്ധം ആരംഭിച്ചു ; സിറ്റിക്കെതിരെ സര്‍വതും സംഭരിച്ച് ആഴ്സണല്‍

June 27, 2023

ഡെക്ലാൻ റൈസിന് വേണ്ടി ബിഡ് യുദ്ധം ആരംഭിച്ചു ; സിറ്റിക്കെതിരെ സര്‍വതും സംഭരിച്ച് ആഴ്സണല്‍

വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റൻ ഡെക്ലാൻ റൈസിനായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി ബിഡ് സമര്‍പ്പിച്ചിരിക്കുന്നു.ഈ സമ്മറില്‍ കഴിഞ്ഞ ആഴ്ച്ച വരെ റൈസിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ മുന്നില്‍ ഉണ്ടായിരുന്നത് ആഴ്സണല്‍ മാത്രം ആയിരുന്നു.എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് സിറ്റിയും താരത്തിനെ സൈന്‍ ചെയ്യാന്‍ മുന്നോട്ട് വന്നത്.

Declan Rice: Manchester City launch £90m bid for West Ham midfielder |  Third Arsenal offer expected | Football News | Sky Sports

 

ദി അത്ലറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം താരത്തിനു വേണ്ടി സിറ്റി സമര്‍പ്പിച്ച ബിഡ് ട്രാന്‍സ്ഫര്‍ തുകയായി 80 മില്യൺ പൗണ്ടും ആഡ് ഓണ്‍ ആയി 10 മില്യണ്‍ പൗണ്ടും ഉള്‍പ്പെടുന്നുണ്ട്.എന്നാല്‍ താരത്തിനെ അങ്ങനെ വിട്ടു നല്‍കാന്‍ ഒരു തരത്തിലും ആഴ്സണലും ഉദ്ദേശിക്കുന്നില്ല.അവര്‍ വെസ്റ്റ് ഹാമിന് ഇതിനു മുന്നേ രണ്ടു ബിഡുകള്‍ നല്‍കി എങ്കിലും രണ്ടും നിരസിക്കപ്പെട്ടിരുന്നു.എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം ബിഡും ഉടന്‍ തന്നെ ആഴ്സണല്‍ നല്‍കിയേക്കും.താരത്തിന് വേണ്ടി വെസ്റ്റ് ഹാം പ്രതീക്ഷിക്കുന്ന ട്രാന്‍സ്ഫര്‍ തുക മിനിമം 100 മില്യണ്‍ പൗണ്ട് ആണ്.

Leave a comment