ഹാരികെയിനിനോട് ടോട്ടന്‍ഹാം വിടാന്‍ അഭ്യര്‍ഥിച്ച് ടോം ഹോളണ്ട്
പ്രോഫഷണല്‍ കരിയര്‍ മെച്ചപ്പെടുത്താന്‍ ടോട്ടന്‍ഹാം വിടാന്‍ ഹാരി കെയിനിനോടും ഹ്യൂങ്-മിൻ സണിനോടും ആവശ്യപ്പെട്ടിരിക്കുകയാണ് ക്ലബ് ആരാധകന്‍.ഈ ആരാധകന്‍ മറ്റാരുമല്ല പ്രമുഖ ബ്രിട്ടീഷ് അഭിനേതാവും പുതിയ സ്പൈഡര്‍മാന്‍ ഫ്രാഞ്ചൈസി നായകനുമായ ടോം ഹോളണ്ട് ആണ്.താരം ഇതിനു മുന്‍പ് പല ഇടങ്ങളിലും ലണ്ടന്‍ ക്ലബ് ആയ ടോട്ടന്‍ഹാമിനോടുള്ള തന്‍റെ ഇഷ്ട്ടം വെളിപ്പെടുത്തിയിട്ടുണ്ട്.
“ഒരു ടോട്ടന്‍ഹാം ആരാധകന്‍ ആവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്.ക്ഷമ എന്താണ് എന്ന് എനിക്ക് പഠിപ്പിച്ചു തന്നത് ഇവര്‍ ആണ്.ടോട്ടൻഹാം ഒരിക്കലും ട്രോഫികള്‍ ഒന്നും തന്നെ നേടിയിട്ടില്ല.അവരെ പിന്തുണയ്ക്കുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. എന്നിട്ടും മുന്നോട്ട് പോകാനുള്ള ഊര്‍ജം എനിക്ക് ലഭിക്കുന്നുണ്ട്.ടീമില്‍ ഉള്ള മികച്ച താരങ്ങള്‍ ആണ് ഹാരി കേയിനും സണും.ഇവര്‍ക്ക് ഈ ക്ലബില്‍ നിന്നാല്‍ ഒന്നും തന്നെ നേടാന്‍ കഴിയില്ല.ഹാരി കെയിനിനെ പോലൊരു ലോകോത്തര താരത്തിനെ ഇവിടെ പിടിച്ചു നിര്‍ത്തുന്നത് വളരെ വലിയ തെറ്റ് ആണ്.അദ്ദേഹം റയലില്‍ പോയാല്‍ എല്ലാ വലിയ ട്രോഫികളും നേടാന്‍ അദ്ദേഹം സ്പാനിഷ് ക്ലബിനെ സഹായിക്കും.”ടോം ഹോളണ്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.






































