EPL 2022 European Football Foot Ball International Football Top News transfer news

ലൂക്കാസ് ഹെർണാണ്ടസ് ഡീല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പിഎസ്ജി

June 27, 2023

ലൂക്കാസ് ഹെർണാണ്ടസ് ഡീല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പിഎസ്ജി

ഡിഫൻഡർ ലൂക്കാസ് ഹെർണാണ്ടസിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ബയേൺ മ്യൂണിക്കുമായി പാരീസ് സെന്റ് ജെർമെയ്ൻ ഒരു കരാറില്‍ എത്തിയതായി സൂചന.സ്പാനിഷ് കായിക ദിന പത്രമായ ഡയറിയോ എഎസ് നല്‍കിയ വാര്‍ത്ത  പ്രകാരം താരത്തിനു വേണ്ടി 50 മില്യണ്‍ യൂറോയാണ് പിഎസ്ജി ബയേണിനു നല്‍കാന്‍ ഒരുങ്ങുന്നത്.

PSG line up another summer signing as Lucas Hernandez tells Bayern he wants  to leave for Ligue 1 champions - with €60 million fee set | Goal.com India

 

താരത്തിനും ബുണ്ടസ്ലിഗ നിര്‍ത്തി തന്‍റെ ജന്മനാടായ ഫ്രാന്‍സില്‍ കളിക്കാന്‍ ആണ് താല്‍പര്യം. ബയേണുമായുള്ള കരാര്‍  പൂര്‍ത്തിയാകാന്‍ താരത്തിന് ഇനി ഒരു വര്‍ഷം കൂടി കാത്തിരിക്കണം. ഒരു വര്‍ഷം മാത്രം കരാര്‍ ബാക്കി നില്‍ക്കുന്ന താരത്തിന് വേണ്ടി 50 മില്യണ്‍ യൂറോ എന്ന ട്രാന്‍സ്ഫര്‍ തുക വളരെ കൂടുതല്‍ ആണ് എങ്കിലും എത്രയും പെട്ടെന്ന് ഡീല്‍ ക്ലോസ് ചെയ്യാനുള്ള തിരക്കില്‍ ആണ് പിഎസ്ജി.മുന്‍ റയല്‍ മാഡ്രിഡ്‌ താരമായ റാമോസ് ടീമില്‍ നിന്ന് വിട പറഞ്ഞതിനാല്‍ സെന്റര്‍ ബാക്ക് പൊസിഷനില്‍ മികച്ച ഒരു  സൈനിങ്ങ് നടത്താനുള്ള ലക്ഷ്യത്തില്‍ ആണ് പാരിസ് ടീം.

Leave a comment