അല്‍ ഹിലാലിന്റെ കണ്ണ് തള്ളും ഓഫര്‍ നിരസിച്ച് അലെഗ്രി
പല താരങ്ങളെയും വലയിലാക്കി കൊണ്ട് വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്ന സൗദി ലീഗ് ഫുട്ബോള്‍ മാനേജര്‍മാരെയും സൈന്‍ ചെയ്യാനുള്ള പദ്ധതിയില്‍.യുവന്റ്റസ് മാനേജര്‍ ആയ മാസിമിലിയാനോ അല്ലെഗ്രിക്ക് ഒരു വമ്പന്‍ ഓഫര്‍ നല്കി അദ്ധേഹത്തെ സൗദി ലീഗിലേക്ക് കൊണ്ട് പോകാനുള്ള പദ്ധതി അല്‍ ഹിലാല്‍ നടത്തിയിരിക്കുന്നു.എന്നാല്‍ അദ്ദേഹം സൗദി ക്ലബിന്റെ ഓഫര്‍ നിരസിച്ചിരിക്കുന്നു.
അദ്ധേഹത്തിന്റെ സേവനത്തിന് ഒരു വര്‍ഷത്തില്‍ 17 മില്യണ്‍ യൂറോയാണ് അല്‍ ഹിലാല്‍ ഓഫര്‍ നല്‍കിയത്.20 മില്യൺ പൗണ്ടിന് കാലിഡൗ കൗലിബാലിയെയും 47 മില്യൺ പൗണ്ടിന് റൂബൻ നെവെസിനെയും സൈന്‍ ചെയ്ത അല്‍ ഹിലാല്‍ ഇതൊന്നും കൂടാതെ അൽവാരോ മൊറാറ്റ, എവർട്ടന്റെ ഡെമറായി ഗ്രേ, മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീല്‍ഡര്‍ ബെർണാഡോ സിൽവയേയും സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരിന്നതായി വാര്‍ത്തയുണ്ട്.നിലവില്‍ സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന യുവന്റ്റസ് ഈ സീസണില്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് പൂര്‍ത്തിയാക്കിയത്.താന്‍ തുടങ്ങി വെച്ച സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ് എവിടെയും എത്താതെ തന്റെ പ്രിയ ക്ലബ് ആയ യുവെയേ ഉപേക്ഷിക്കാന്‍ അലെഗ്രി തയ്യാര്‍ അല്ലായിരുന്നു.






































