അല്‍ അഹ്ലിയുമായി മെഡിക്കല്‍ പൂര്‍ത്തിയാക്കാന്‍ റോബര്‍ട്ടോ ഫിര്‍മീഞ്ഞോ
ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോ സൗദി പ്രോ ലീഗിലേക്ക് പോകാന്‍ നില്ക്കുന്ന ഏറ്റവും പുതിയ കളിക്കാരന് ആയി മാറിയിരിക്കുന്നു.ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച താരത്തിന്റെ ലിവര്‍പൂളുമായുള്ള കരാര്‍ പൂര്‍ത്തിയായിരുന്നു.താരത്തിനെ സൈന്‍ ചെയ്യാനുള്ള സാധ്യത ടീമുകള്‍ ആയി റയല്‍ മാഡ്രിഡും ബാഴ്സലോണയും ഉയര്‍ന്നു വന്നിരുന്നു.എന്നാല്‍ താരം സൗദി ലീഗിലേക്ക് മാറാനുള്ള ഓപ്ഷനുകള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ ആണ്.
അൽ-ഇത്തിഹാദ്, അൽ-നാസർ, അൽ-ഹിലാൽ എന്നീ ക്ലബുകള്‍ സൗദി ലീഗില്‍ അഗ്രസീവ് ആയി യൂറോപ്പിയന്‍ ലീഗില്‍ നിന്ന് താരങ്ങളെ സൈന്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഫിര്‍മീഞ്ഞോക്ക് വേണ്ടി ഡീല്‍ ഉറപ്പിക്കാന്‍ വരുന്നത് മറ്റൊരു സൗദി ക്ലബ് ആയ അൽ-അഹ്ലി ആണ്.സൗദി ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെട്ട് ഡിവിഷന് ഒന്നില്‍ ആണ് അല്‍ അഹ്ലി ഈ സീസണില്‍ കളിച്ചത്.എന്നാല്‍ ഡിവിഷന് വണില്‍ ഒന്നാം സ്ഥാനം നേടി കൊണ്ട് ടോപ് ലീഗിലേക്ക് പ്രമോഷന് ലഭിച്ച അല്‍ അഹ്ലി അടുത്ത സീസണില്‍ തങ്ങളുടെ നഷ്ട്ടപ്പെട്ട മേധാവിത്വം തിരിച്ചെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആണ്.






































