ഇൽകേ ഗുണ്ടോഗൻ എഫ്സി ബാഴ്സലോണയിൽ ചേർന്നു
മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിച്ച ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഇല്‍ക്കെ ഗുണ്ടോഗന് ഇന്ന് ബാഴ്സയുമായി കരാറില്‍ എത്തി എന്ന് ഔദ്യോഗികമായി അറിയിച്ചു.രണ്ടു വര്‍ഷം ആണ് കരാര്‍ കാലാവധി.ഓപ്ഷണല്‍ ആയി കരാര്‍ മൂന്നാം വര്‍ഷത്തിലേക്ക് നീട്ടാനുള്ള ക്ലോസും കരാറില്‍ ഉണ്ട്.അദ്ദേഹത്തിനെ ഉടന്‍ തന്നെ ഔദ്യോഗികമായി ബാഴ്സലോണ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
അടുത്ത ഒക്ടോബർ 24-ന് ഗുണ്ടോഗന് 33 വയസ്സ് തികയാന്‍ പോകുന്നു.എന്നാലും ഗുണ്ടോഗനെ പോലൊരു താരത്തില്‍ നിന്നും ഇനിയും ക്വാളിറ്റി ഫുട്ബോള്‍ കാണാന്‍ കഴിയും എന്ന് ബാഴ്സ മാനേജര്‍ സാവി വിശ്വസിക്കുന്നു.സിറ്റി താരത്തിനെ നിലനിര്‍ത്താന്‍ ശ്രമം നടത്തി എങ്കിലും ബാഴ്സയില്‍ കളിക്കുക എന്നത് താരത്തിന്റെ ചെറുപ്പകാലം മുതല്‍ ഉള്ള താല്പര്യം ആണ്.ഇത് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.ഷാൽക്കെ 04 കരിയര്‍ ആരംഭിച്ച ഗുണ്ടോഗന് ബോറൂസിയയില്‍ വെച്ചാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.പെപ്പിന്റെ കീഴില്‍ സിറ്റിയുടെ ആദ്യ സൈനിങ്ങ് ആയ താരം ക്ലബിന്റെ ചരിത്രത്തിലെ ഒരു ഇതിഹാസ താരമായി മാറി കഴിഞ്ഞിരിക്കുന്നു.അതും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ.!!!!!!






































