EPL 2022 European Football Foot Ball International Football Top News transfer news

ആഴ്സണലിന് മുന്നില്‍ വില്ലന്‍ ആയി അവതരിച്ച് സിറ്റി !!!!

June 23, 2023

ആഴ്സണലിന് മുന്നില്‍ വില്ലന്‍ ആയി അവതരിച്ച് സിറ്റി !!!!

കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍  ആഴ്സണലിന് മുട്ടന്‍  പണി കൊടുത്ത സിറ്റി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും ആഴ്സണലിന് വെല്ലുവിളിയാകുന്നു.എന്തെന്നാല്‍ ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഴ്സണലിന്റെ ഈ സമ്മറിലെ പ്രധാന സൈനിങ്ങ് ടാര്‍ഗറ്റ് ആയ ഡെക്ലാൻ റൈസിനെ സൈന്‍ ചെയ്യാന്‍ നിലവില്‍ സാധ്യത കൂടുതല്‍ സിറ്റിക്ക് ആണ്.ഈ ആഴ്ച്ച താരത്തിന്‍റെ ഏജന്റും ക്ലബും നടത്തിയ ചര്‍ച്ച വന്‍ വിജയം ആയിരുന്നു.

Explained: Why West Ham rejected Arsenal's £90m offer for Declan Rice |  Goal.com India

 

സ്കൈ ടിവി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം താരത്തിന്‍റെ ക്ലബായ വെസ്റ്റ് ഹാമുമായി ഒരു ഡീലില്‍ എത്തുകയെ ഇനി സിറ്റിക്ക് വേണ്ടുകയുള്ളൂ.ഈ ആഴ്ച്ച താരത്തിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി 90 മില്യൺ പൗണ്ട് ഉള്‍പ്പെടുന്ന ഒരു റെക്കോര്‍ഡ്‌ ബിഡ് ആഴ്സണല്‍ സമര്‍പ്പിച്ചത് ആണ്.എന്നാല്‍ വെസ്റ്റ് ഹാം അത് നിരസിച്ചിരുന്നു.സിറ്റി നല്‍കാന്‍ പോകുന്ന ആദ്യത്തെ ബിഡ് 100 മില്യണ്‍ യൂറോയുടേത് ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇന്നലെ ചെല്‍സി മിഡ്ഫീല്‍ഡര്‍ ആയ കൊവാസിച്ചിനെ സൈന്‍ ചെയ്ത സിറ്റി , റൈസിനെ കൂടി സൈന്‍ ചെയ്യാനുള്ള യജ്ഞത്തില്‍ ജയം നേടിയാല്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ഏതു ടീമിനെക്കായിലും ഏറ്റവും കൂടുതല്‍  പ്രതിഭയും സുപ്പെര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ടീമായി സിറ്റി മാറിയേക്കും.

Leave a comment