EPL 2022 European Football Foot Ball International Football Top News transfer news

പല ക്ലബുകളും മാടി വിളിക്കുന്നു ; ആശയകുഴപ്പത്തില്‍ കൈല്‍ വാക്കര്‍

June 22, 2023

പല ക്ലബുകളും മാടി വിളിക്കുന്നു ; ആശയകുഴപ്പത്തില്‍ കൈല്‍ വാക്കര്‍

ബയേൺ മ്യൂണിക്ക്, ഷെഫീൽഡ് യുണൈറ്റഡ്, വെസ്റ്റ് ഹാം എന്നിവരെല്ലാം ഇപ്പോള്‍ സിറ്റി വിങ്ങ് ബാക്ക് ആയ കൈല്‍ വാക്കറിനു പിന്നില്‍ ആണ്.സിറ്റിക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യ ടീമില്‍ കളിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ ടീം വിടാനുള്ള ഒരുക്കത്തില്‍ ആണ് വാക്കര്‍.

 

സിറ്റിക്ക് താരത്തിനെ നിലനിര്‍ത്താന്‍ താല്പര്യം ഉണ്ട് എങ്കിലും പോവാന്‍ ആണ് താരത്തിന്‍റെ അന്തിമമായ തീരുമാനം എങ്കില്‍ ഒരു ഡീലില്‍ എത്താം എന്ന് തന്നെ ആണ് സിറ്റി തീരുമാനിച്ചിരിക്കുന്നത്.താരം ഫുട്ബോള്‍ കളരി ആരംഭിച്ച ഷെഫീല്‍ഡ് യുണൈട്ടഡ് ആയിരുന്നു കഴിഞ്ഞ കുറച്ചു ആഴ്ചകളായി അദ്ധേഹത്തെ  സൈന്‍ ചെയ്യാനുള്ള  റേസില്‍ മുന്നില്‍ ഉണ്ടായിരുന്നത്.എന്നാല്‍ ഒരു  സൗദി ക്ലബ്‌,വെസ്റ്റ്  ഹാം എന്നിവരുടെ വരവോടെ സാധ്യമായ ഡീലില്‍ എത്തുക എന്നത് ഷെഫീല്‍ഡിന് വളരെ ശ്രമകരമായ ദൗത്യമായി.ഇപ്പോള്‍ നിലവിലെ സങ്കീർണത വര്‍ധിപ്പിച്ച് കൊണ്ട് താരത്തിനെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്കും രംഗത്ത് എത്തിയിരിക്കുന്നു.താരത്തിന്‍റെ എജന്റ്റ് ബയെണുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തയുണ്ട്. യൂറോപ്പിയന്‍ ഫുട്ബോള്‍ കളിക്കാന്‍ കഴിയും എന്നതിനാല്‍ താരം ബയേണിന്റെ ഓഫര്‍ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ ആണ് എന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

Leave a comment