സൗഹൃദ മത്സരത്തില്‍ അര്‍ജന്റ്റീനയെ നേരിടാന്‍ ഓസ്ട്രേലിയ
വ്യാഴാഴ്ച ബീജിംഗിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലോകകപ്പ് ജേതാക്കളായ അർജന്റീന ഓസ്ട്രേലിയയെ നേരിടും.2022 ലെ ഖത്തറില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തങ്ങളെ പുറത്താക്കിയ അര്‍ജന്റ്റയിന്‍ ടീമിനോട് പ്രതികാരം ചെയ്യാനുള്ള അവസരം ആണ് ടീം ഓസ്ട്രേലിയക്ക് ലഭിച്ചിരിക്കുന്നത്.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അന്ന് ഓസീസ് അര്ജന്റ്റീനക്കെതിരെ പരാജയപ്പെട്ടത്.
പരിക്കേറ്റ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസ് ഇല്ലാതെയാണ് അർജന്റീന ഇറങ്ങുന്നത്, യുവാൻ ഫോയ്ത്ത്, പപ്പു ഗോമസ്, ഏഞ്ചൽ കൊറിയ, പൗലോ ഡിബാല, ലൗട്ടാരോ മാർട്ടിനെസ് എന്നിവർ ഈ മത്സരത്തില്‍ കളിച്ചേക്കില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാൻഡ്രോ ഗാർനാച്ചോയും ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന്റെ ഫാക്കുണ്ടോ ബ്യൂണനോട്ടെയും അര്‍ജന്റ്റീനക്ക് വേണ്ടി തങ്ങളുടെ ആദ്യ സീനിയർ ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആണ്.ഇത് മെസ്സിയുടെ 175-ാം മത്സരം ആണ്.ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.






































