ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട് മടങ്ങിവരുന്നു
ദേശീയ ടീമുമായി കരാര്‍ ഇല്ല എങ്കിലും സീമർ ട്രെന്റ് ബോൾട്ടിന് ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനായി മടങ്ങിയെത്താനുള്ള സാധ്യത ഉണ്ട് എന്ന് ബ്ലാക്ക് ക്യാപ്സ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.കഴിഞ്ഞ വർഷം ന്യൂസിലൻഡ് ക്രിക്കറ്റ് കരാര്‍ ബോള്‍ട്ട് റദ്ദ് ചെയ്തിരുന്നു.
അതിനു ശേഷം ന്യൂസ്ലാന്ഡ് ടീമില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കും ശ്രീലങ്കയ്ക്കെതിരായ ടൂര്‍ണമെന്റിലും താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.”ഞങ്ങളുടെ കാഴ്ചപ്പാടിൽ, അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ സേവനം ടീമില്‍ വരുത്തുന്ന മാറ്റം വളരെ വലുത് തന്നെ ആണ്.ഞങ്ങൾ ട്രെന്റുമായി ഒന്ന് രണ്ട് തവണ സംഭാഷണങ്ങൾ നടത്തി കഴിഞ്ഞു.ടീമിന് വേണ്ടി ലോകക്കപ്പ് കളിക്കാന്‍ ഉള്ള താല്പര്യം അദ്ദേഹം അറിയിച്ചു.ലോകക്കപ്പ് നടക്കുന്ന സമയത്ത് താരത്തിനു മറ്റു ലീഗുകള്‍ കളിക്കാനുണ്ട്.അതിനാല്‍ ഒരു വര്‍ക്കിങ്ങ് പ്ലാന്‍ ചര്‍ച്ചയിലൂടെ കൊണ്ട് വരാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്.”ഗാരി സ്ടീദ് സ്റ്റെഡ് മാധ്യമങ്ങളോട് പറഞ്ഞു.






































