Cricket cricket worldcup Cricket-International Top News

മുന്‍ ഇംഗ്ലണ്ട് കോച്ച് ആൻഡി ഫ്ലവർ ഓസ്‌ട്രേലിയയിൽ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തനം ആരംഭിച്ചു

June 6, 2023

മുന്‍ ഇംഗ്ലണ്ട് കോച്ച് ആൻഡി ഫ്ലവർ ഓസ്‌ട്രേലിയയിൽ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തനം ആരംഭിച്ചു

മുൻ ഇംഗ്ലണ്ട് പരിശീലകനും നിലവിൽ ഐപിഎൽ ഫ്രാഞ്ചൈസി ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഹെഡ്  കോച്ചുമായ ആൻഡി ഫ്ലവർ ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഓസ്‌ട്രേലിയൻ ക്യാമ്പിൽ ചേർന്നിരിക്കുന്നു.പരമ്പര നാളെയാണ്  ആരംഭിക്കാന്‍ പോകുന്നത്.റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍  ഒരു കൺസൾട്ടൻസി റോളിൽ ആണ് അദ്ദേഹം വരുന്നത്.എന്നാല്‍ വൈകാതെ അദ്ദേഹം ഓസീസ് ടെസ്റ്റ്‌ ടീമിന്‍റെ മുഴുനീള അസിസ്റ്റന്‍ട്ട് കോച്ചായി തിരിച്ചെത്തിയേക്കും.

The Ashes 2021-22 - Can captain Pat Cummins buck the bowler-leader trend? |  ESPNcricinfo

വേള്‍ഡ് ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പ് ആണ് ക്രിക്കറ്റ്‌ ചരിത്രം ഉറങ്ങുന്ന ഓവലില്‍ നടക്കാന്‍ പോകുന്നത്.മുൻ സിംബാബ്‌വെ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ-ബാറ്ററുമായ ഫ്ലവർ ഇംഗ്ലണ്ടിന്റെ ഏറ്റവും വിജയകരമായ പരിശീലകരിൽ ഒരാളാണ്.അദ്ദേഹം കോച്ച് ആയി പ്രവര്‍ത്തിക്കുമ്പോള്‍ ആണ് ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീം ആഷസ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത്.ഇംഗ്ലണ്ട് പിച്ചില്‍ എങ്ങനെ കളിക്കണം എന്ന് അറിയാവുന്ന ഫ്ലവറിന്റെ സാന്നിധ്യം ഓസീസ് ടീമിനെ കൂടുതല്‍ കരുത്തര്‍ ആക്കും എന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കുമിന്‍സ് പറഞ്ഞു.

Leave a comment