ഏഷ്യ കപ്പില്‍ നിന്നും പിന്‍മാറാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏഷ്യ കപ്പില്‍ നിന്നും പിന്‍മാറിയേക്കും എന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ ടൂര്‍ണമെന്‍റ് നടത്തിയാല്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അങ്ങോട്ട് പോകാന്‍ മറ്റുള്ള ടീമുകള്‍ക്ക് മടി ആയതിനാല്‍ ഒരു “ഹൈബ്രിഡ് മോഡല്‍ ” എന്ന ആശയം പാക്ക് ക്രിക്കറ്റ് ബോര്‍ഡ് കൊണ്ട് വന്നു.
നാല് മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ കളിക്കും ശേഷിക്കുന്ന മല്‍സരങ്ങള്‍ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും കൂടി നിര്‍വഹിക്കും.എന്നാല്‍ ഈ രാജ്യങ്ങളുടെ ക്രിക്കറ്റ് കൗണ്‍സില്‍ ഹൈബ്രിഡ് മോഡല്‍ എന്ന ആശയം തള്ളി കളഞ്ഞു.പാക്കിസ്ഥാനില്‍ നടത്താന്‍ സാധിച്ചില്ല എങ്കില്‍ ടൂര്‍ണമെന്റ് തന്നെ തങ്ങള്‍ ബഹിഷ്കരിക്കും എന്നാണ് പിസിബി മേധാവി നജാം സേത്തി പറഞ്ഞത്.പാക്കിസ്ഥാന്‍ പിന്മാറിയാല്‍ ഏഷ്യ കപ്പ് ഈ വര്‍ഷം നടക്കാന്‍ സാധ്യത ഇല്ല.ഏഷ്യ കപ്പ് മുടങ്ങിയാല്‍ ശ്രീലങ്ക,ഇന്ത്യ,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേഷ് എന്നീ രാജ്യങ്ങള്‍ ഒരു മിനി ടൂര്‍ണമെന്‍റ് ലോകക്കപ്പിനു മുന്നേ നടത്താന്‍ സാധ്യതയുണ്ട്.






































