European Football Foot Ball International Football Top News transfer news

ചെല്‍സിക്ക് പാര പണിഞ്ഞ് പിഎസ്ജി

June 6, 2023

ചെല്‍സിക്ക് പാര പണിഞ്ഞ് പിഎസ്ജി

മെച്ചപ്പെട്ട ഓഫർ നൽകിയതിന് ശേഷം സ്പോർട്ടിംഗ് ക്ലബിൽ നിന്ന് മാനുവൽ ഉഗാർട്ടിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ വിജയിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.താരത്തിനെ ചെല്‍സി തങ്ങളുടെ മുൻഗണന സൈനിങ്ങ് ആയി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയായിരുന്നു.അതിനിടെ ആണ് പിഎസ്ജി താരത്തിനു വേണ്ടിയുള്ള ബിഡ് രണ്ടാമത് നല്‍കിയത്.

ഇരു ക്ലബുകളും ആദ്യം നല്‍കിയ ബിഡ് 60 മില്യണ്‍ യൂറോ  ആയിരുന്നു.ബോണസുകളും മറ്റും ഉള്‍പ്പെടുത്തിയ ചെല്‍സിക്ക് ആയിരുന്നു ഇന്നലെ വരെ  സാധ്യത.പിഎസ്ജി പുതുക്കി നല്‍കിയ ബിഡ് എത്രയാണ് എന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.ഉടന്‍ തന്നെ താരം പിഎസ്ജിയില്‍ പോയി മെഡിക്കല്‍ പൂര്‍ത്തിയാക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇത് ചെല്‍സിയില്‍ പുതുതായി ചുമതലയേറ്റ പോച്ചേട്ടീനോക്ക് വലിയൊരു തിരിച്ചടിയാണ്.ഉഗാര്‍ട്ടെ ആയിരുന്നു അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റിലെ ആദ്യത്തെ പേര്.

Leave a comment