EPL 2022 European Football Foot Ball International Football Top News transfer news

പ്രിയ താരങ്ങള്‍ക്ക് വിട വാങ്ങല്‍ മത്സരത്തിന് വേദിയാകാന്‍ സാന്റിയാഗോ ബെര്‍ണാബ്യൂ

June 4, 2023

പ്രിയ താരങ്ങള്‍ക്ക് വിട വാങ്ങല്‍ മത്സരത്തിന് വേദിയാകാന്‍ സാന്റിയാഗോ ബെര്‍ണാബ്യൂ

ലാ ലിഗ പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനുള്ള ലക്ഷ്യത്തില്‍ റയല്‍ മാഡ്രിഡ്‌ ഇന്ന് തങ്ങളുടെ തട്ടകമായ ബെര്‍ണാബ്യുവിലേക്ക് അത്‌ലറ്റിക് ബിൽബാവോയെ സ്വാഗതം ചെയ്യുന്നു.മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി വെറും ഒരു പോയിന്റ്‌ ലീഡ് മാത്രമാണ് റയലിന് ഉള്ളത്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മത്സരം.

Athletic Bilbao's Inaki Williams celebrates scoring their first goal on April 4, 2023

 

ഈ സീസണിലെ റിവേര്‍സ് ഫിക്സ്ച്ചറില്‍ എതിരില്ലാത്ത രണ്ടു ഗോളിന് റയല്‍ ബിലിബാവോയേ തോല്‍പ്പിച്ചിരുന്നു.ഇന്നത്തെ മത്സരം റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും.എന്തെന്നാല്‍ ഈഡന്‍ ഹസാര്‍ഡ്‌,നാച്ചോ,അസന്‍സിയോ,ഇപ്പോള്‍ ഇതാ കരിം ബെന്‍സെമയും, ഈ നാല് താരങ്ങളുടെയും റയലിന് വേണ്ടിയുള്ള  അവസാനത്തെ മത്സരമാണ്‌ ഇന്ന് നടക്കാന്‍ പോകുന്നത്.ഇവരെയെല്ലാം ഇന്ന് അന്‍സലോട്ടി കളിപ്പിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.ലീഗിലും ചാമ്പ്യന്‍സ് ട്രോഫിയിലും ശാരശരിയിലും താഴെ മാത്രം പ്രകടനം കാഴച്ചവെച്ച റയല്‍ ടീമിനെ ആകെ മാറ്റി പണിയാനുള്ള തീരുമാനത്തില്‍ ആണ് പ്രസിഡന്റ്റ് പെരെസ്.ഈ സമ്മറില്‍  മാഡ്രിഡ്‌  വലിയൊരു ട്രാന്‍സ്ഫര്‍ ബജറ്റ് ടീമിലേക്ക് ഇറക്കാന്‍ സാധ്യതയുണ്ട്.

Leave a comment