അവസാന ലാലിഗ ഗെയിം കളിക്കാന്‍ ബാഴ്സലോണ
ലാലിഗയില്‍ തങ്ങളുടെ അവസാന ഗെയിം കളിയ്ക്കാന്‍ ബാഴ്സ ഇന്ന് സെല്‍ട്ട വിഗോയുടെ തട്ടകമായ ബലൈഡോസ് സ്റ്റേഡിയത്തിലേക്ക് യാത്ര ആരംഭിക്കും.ലീഗ് കിരീടം നേടിയ ആഹ്ളാദത്തില്‍ ആണ് ബാഴ്സ എങ്കില്‍ ലീഗില്‍ പതിനേഴാം സ്ഥാനത്തുള്ള സെള്‍ട്ട റിലഗേഷന്‍ ഭീഷണിയില്‍ ആണ്.ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ലാലിഗയില്‍ തുടരാന്‍ അവര്‍ക്ക് കഴിയുള്ളൂ.
ടീമില്‍ നിന്ന് വിട പറഞ്ഞ വെറ്ററന്‍ താരങ്ങള്‍ ആയ ജോര്‍ഡി ആല്‍ബ,ബുസ്ക്കറ്റ്സ്, എന്നിവര്‍ക്ക് ഫെയര്‍വെല്‍ നല്‍കുന്ന തിരക്കില്‍ ആയിരുന്നു ബാഴ്സലോണ.ഇന്നത്തെ മത്സരത്തില്‍ ഇരുവരും കളിച്ചേക്കില്ല.ഇത് കൂടാതെ പരിക്ക് മൂലം പെഡ്രി,അറൂഹോ,ബാല്‍ഡേയ് എന്നിവരും കളിക്കില്ല.ടീമിലെ പല യുവ താരങ്ങള്‍ക്കും അവസരം നല്‍കാനുള്ള തീരുമാനത്തില്‍ ആണ് സാവി.ബാഴ്സ ബി ടീമില്‍ നിന്ന് യമാല്‍ അടക്കം അനേകം യുവ താരങ്ങളെ സാവി സ്ക്വാഡ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരത്തിന്‍റെ കിക്കോഫ്.






































